24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • താഴ്‌വാരത്തിലെ രാഘവന്‍ ഇനിയില്ല; നടന്‍ സലിം ഘൗസ് അന്തരിച്ചു
Kerala

താഴ്‌വാരത്തിലെ രാഘവന്‍ ഇനിയില്ല; നടന്‍ സലിം ഘൗസ് അന്തരിച്ചു

പ്രശസ്‌ത നടന്‍ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.തലേ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

1952ല്‍ ചെന്നൈയിലാണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. 1987-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു.’ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു.

1989-ല്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്‌ത വെട്രിവിഴ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി ആദ്യമായി വെള്ളിത്തിരയില്‍ എത്തി. 1990-ല്‍ ഭരതന്‍ സംവിധാനം ചെയ്‌ത താഴ്വാരത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി മികച്ച പ്രകടനം കാഴ്‌ചവെച്ചു.

1997-ല്‍ കൊയ്‌ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സലിം ഘൗസ് അഭിനയിച്ചു.

Related posts

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നു………..

Aswathi Kottiyoor

ക്രിപ്‌റ്റോകറൻസി നിരോധിക്കുമോ?; ബില്ല് പാർലമെന്റിൽ.

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് 131 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍, 55 സീറ്റുകള്‍, എല്ലാസീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോയിന്‍റ്

Aswathi Kottiyoor
WordPress Image Lightbox