24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്പോർട്സ് സ്കൂൾ സെലക്‌ഷൻ ട്രയൽ*
Kerala

സ്പോർട്സ് സ്കൂൾ സെലക്‌ഷൻ ട്രയൽ*


ആറ് മുതൽ 11-ാം തരം വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്‌സ് സ്കൂളുകളിലേക്ക് സെലക്‌ഷൻ ട്രയൽസ് നടത്തുന്നു. 30-ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് തിരഞ്ഞെടുപ്പ്.
അത്‌ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തെയ്‌ക്വാൻഡോ, വോളിബോൾ, ബാസ്കറ്റ്‌ബോൾ, ഹോക്കി, റെസ്‌ലിങ് തുടങ്ങിയ കായിക ഇനങ്ങളിലേക്കാണ് സെലക്‌ഷൻ. ജനനസർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് ഫോട്ടോയും സഹിതം രാവിലെ എട്ടിന് മുൻപായി സ്റ്റേഡിയത്തിലെത്തണം.
ഡയറക്ടറേറ്റ് ഓഫ് സ്പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കീഴിലുള്ള സ്പോർട്‌സ് കേരളയാണ് കായികവിദ്യാർഥികൾക്കായി ഈ അവസരം ഒരുക്കുന്നത്.
തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂൾ, കണ്ണൂർ സ്പോർട്‌സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ ആറ് മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്‌ഷൻ ട്രയൽസാണ് കണ്ണൂരിൽ നടത്തുന്നത്.

Related posts

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

Aswathi Kottiyoor

അതിദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ

Aswathi Kottiyoor

തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നത് പരിഗണനയിൽ

Aswathi Kottiyoor
WordPress Image Lightbox