24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഓപ്പറേഷൻ മത്സ്യ ശക്തമാക്കിയതോടെ മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു: മന്ത്രി വീണാ ജോർജ്
Kerala

ഓപ്പറേഷൻ മത്സ്യ ശക്തമാക്കിയതോടെ മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു: മന്ത്രി വീണാ ജോർജ്

‘ഓപ്പറേഷൻ മത്സ്യ’ ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 40 പരിശോധന നടത്തി. 22 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. പരിശോധനയിൽ നൂനതകൾ കണ്ടെത്തിയ അഞ്ച് പേർക്ക് നോട്ടീസ് നൽകി.
3,686 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 3,015 പരിശോധനയിൽ 1,173 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയച്ചു. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് 666 പരിശോധന നടത്തിയതിൽ 9 സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തി. മത്സ്യ വിൽപന കേന്ദ്രങ്ങൾ മുതൽ പ്രധാന ലേല കേന്ദ്രങ്ങൾ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവിൽ പരിശോധന നടത്തി. പരിശോധന തുടരും.

Related posts

ഷിഗെല്ല രോഗം സ്ഥിരീകരിച്ചത് കുടിവെള്ളത്തിൽ നിന്നാണെന്ന് സൂചന

Aswathi Kottiyoor

ചിരിസല്ലാപവുമായി വൈദ്യുതി മന്ത്രിയും മുൻ മന്ത്രിയും വൈദ്യുതി ഭവനിൽ

Aswathi Kottiyoor

ക്രമക്കേട്‌, കൃത്യവിലോപം : തദ്ദേശ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന, 5 ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox