21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടിസ്; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ്.
Kerala

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടിസ്; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ്.


കൊച്ചി∙ യുവനടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കി പൊലീസ്. വിദേശത്തേക്കു കടക്കാനുള്ള സാധ്യത പരിഗണിച്ചാണു തീരുമാനം. ബലാത്സംഗ കേസിലും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ച വിജയ് ബാബു ഇപ്പോൾ ഒളിവിലാണ്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സമൂഹമാധ്യമത്തിൽ‌നിന്ന് വി‍ഡിയോ നീക്കി.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ റെയ്ഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ വിജയ് ബാബു മുൻ‌കൂർ ജാമ്യത്തിനുള്ള നീക്കം തുടങ്ങിയതായും വിവരമുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവർക്ക് വൈദ്യ പരിശോധനയും നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു കണക്കുകൂട്ടല്‍.

Related posts

കോവിഡ് ഗർഭസ്ഥശിശുക്കളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് പഠനം.

Aswathi Kottiyoor

കത്തുവിവാദം: കേസ് തള്ളണമെന്ന കോർപറേഷന്റെ ആവശ്യം ഓംബുഡ്സ്മാൻ തള്ളി

Aswathi Kottiyoor

സ്‌കൂളിലേക്ക് ഒരു സുരക്ഷിതപാത പദ്ധതി ഉദ്ഘാടനം ഇന്ന് (03 നവംബർ)

Aswathi Kottiyoor
WordPress Image Lightbox