25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്പോർട്‌സ് ടർഫുകൾ രാത്രി 12-ന് അടയ്ക്കാൻ ഉത്തരവ്*
Kerala

സ്പോർട്‌സ് ടർഫുകൾ രാത്രി 12-ന് അടയ്ക്കാൻ ഉത്തരവ്*


 
ജില്ലയിലെ എല്ലാ സ്പോർട്‌സ് ടർഫുകളും രാത്രി 12-ന് അടയ്ക്കണമെന്ന് കളക്ടറുടെ ഉത്തരവ്. ടർഫുകളിൽ മയക്കുമരുന്ന് വില്പന, ഉപയോഗം എന്നിവ നടക്കുന്നുവെന്ന് സംശയിക്കുന്ന സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടർഫ് ഉടമകൾ ഉത്തരവ് കർശനമായി പാലിക്കണം.
ടർഫ് ഉപയോഗിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡോ ടോക്കണോ ടിക്കറ്റോ നൽകണം. രാത്രി പട്രോളിങ് നടത്തുന്ന പോലീസിന് തിരിച്ചറിയാൻവേണ്ടിയാണിത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ പ്രധാന ടൗണുകളിലും സമീപപ്രദേശങ്ങളിലും നിരവധി ഫുട്ബാൾ/ക്രിക്കറ്റ് ടർഫുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്നവയാണ്.

Related posts

ഗോഫസ്റ്റ് പുനരാരംഭിക്കാന്‍ സാധ്യത; കണ്ണൂര്‍ യാത്രക്കാര്‍ പ്രതീക്ഷയില്‍

Aswathi Kottiyoor

ത​രൂ​രി​ന് അപ്രഖ‍്യാപിത വിലക്ക്

Aswathi Kottiyoor

മൈക്രോസോഫ്റ്റിൽ ഇനി പാസ്‍വേഡ് ഇല്ലാക്കാലം

Aswathi Kottiyoor
WordPress Image Lightbox