കുട്ടികളിൽ ഉണ്ടാകുന്ന ക്ലബ്ബ് ഫൂട്ട് രോഗത്തിന് പേരാവൂർ താലൂക്കാശുപത്രിയിൽ ഇനി മുതൽ ചികിൽസ ലഭിക്കും. കുട്ടികളുടെ കാലുകളിൽ ജന്മനാ കണ്ടു വരുന്ന വൈകല്യമാണ് ക്ലബ്ബ് ഫൂട്ട്. ഇതിന്റെ ചികിത്സക്ക് ആവശ്യമായ ക്ലിനിക്കാണ് പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാർ ക്യുർ ഇന്റർനാഷണൽ ട്രസ്റ്റുമായി സഹകരിച്ചാണ് ക്ലബ്ബ് ഫൂട്ട് ക്ലിനിക്ക് നടത്തുക. കണ്ണൂർ ജില്ലയിൽ പേരാവൂർ താലൂക്കാശുപത്രിക്ക് പുറമെ കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലുമാണ് ഈ സംവിധാനം ഏർപ്പെടുത്തുക. തുടക്കത്തിനിലവിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് അവരുടെ കുട്ടികൾക്ക് വേണ്ട ക്ലബ്ബ് ഫൂട്ട് ചികിത്സയ്ക്ക് വേണ്ടി 50 കിലോമീറ്റർ അകലെയുള്ള കണ്ണൂർ ആശുപത്രിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം. കൂടാതെ സ്വകാര്യ ആശുപത്രിയിൽ പോയി സാമ്പത്തിക ചിലവ് ഉണ്ടാകുന്നത് ഒഴിവാക്കാനും സാധിക്കും. അതിനാൽ തന്നെ കൃത്യമായ ചികിത്സ നൽകിയാൽ സുഖപ്പെടുത്താവുന്ന അസുഖമാണ് ക്ലബ്ബ് ഫൂട്ട്.