24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങള്‍ക്ക് നികുതി വേണ്ട
Kerala

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങള്‍ക്ക് നികുതി വേണ്ട

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടിസം,സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കപ്പെടുക. ഈ വ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂടി ലഭ്യമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഭിന്നശേഷിക്കാരുടെ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.

Related posts

ചതയദിനാഘോഷവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും

Aswathi Kottiyoor

30 നാൾ കണ്ണൂർ കയറ്റി അയച്ചത്‌ 221 ടൺ പഴം പച്ചക്കറി

Aswathi Kottiyoor

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി.

Aswathi Kottiyoor
WordPress Image Lightbox