26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • *ഹയർ സെക്കൻഡറി മൂല്യനിർണയം നാളെമുതൽ*
Kerala

*ഹയർ സെക്കൻഡറി മൂല്യനിർണയം നാളെമുതൽ*


രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷ ചൊവ്വാഴ്ച പൂർത്തിയായി. മൂല്യനിർണയം വ്യാഴാഴ്ച ആരംഭിക്കും. അതേസമയം അവശേഷിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ ഇനിയും പുറത്തിറക്കിയിട്ടില്ല.
മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുെട എണ്ണം ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് 22 വീതവും മറ്റുവിഷയങ്ങൾക്ക് 15 വീതവുമായി നിശ്ചയിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി. പരീക്ഷ 30-നാണ് അവസാനിക്കുക. മേയ് 11 മുതൽ 27 വരെയാണ് പത്താംക്ലാസ് പരീക്ഷാ മൂല്യനിർണയം. മേയ് മൂന്നിനും പത്തിനുമിടയിൽ ഐ.ടി. പരീക്ഷ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒരു മണിക്കൂറാണ് പരീക്ഷ. കംപ്യൂട്ടർ ഉപയോഗിച്ചാണ് പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്. തിയറി 10, പ്രാക്ടിക്കൽ 30, സി.ഇ. 10 എന്ന ക്രമത്തിൽ 50 സ്കോറാണ് ഐ.ടി.ക്കുള്ളത്. ഐ.ടി. പരീക്ഷയ്ക്ക് പുനർമൂല്യനിർണയം അനുവദിക്കില്ല.

Related posts

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ 30 വ​രെ

Aswathi Kottiyoor

ക​ന്നു​കാ​ലി​ക​ളി​ലെ ച​ർ​മ മു​ഴ​: സൗ​ജ​ന്യ കു​ത്തി​വ​യ്പി​ന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor

ശബരിമല തീർത്ഥാടനം: 38 തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ പ്രത്യേക സഹായമായി 3.36 കോടി

Aswathi Kottiyoor
WordPress Image Lightbox