28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പൊതുസ്ഥലത്തെ പരിപാടികൾ ; സംഘടനകൾ മാലിന്യം തരംതിരിച്ച് കൈമാറണം ; നിർദേശം മാലിന്യമുക്ത കേരളം നിയമാവലിയിൽ
Kerala

പൊതുസ്ഥലത്തെ പരിപാടികൾ ; സംഘടനകൾ മാലിന്യം തരംതിരിച്ച് കൈമാറണം ; നിർദേശം മാലിന്യമുക്ത കേരളം നിയമാവലിയിൽ

നൂറിലധികംപേർ പങ്കെടുക്കുന്ന പൊതുയോഗങ്ങളോ സംഗമങ്ങളോ നടത്തുമ്പോൾ ഉണ്ടായേക്കാവുന്ന ഖരമാലിന്യം തരംതിരിച്ച്‌ ചുമതലപ്പെട്ട മാലിന്യസംസ്‌കരണ ജീവനക്കാർക്ക്‌ കൈമാറാമെന്ന്‌ സംഘടനകൾ സത്യവാങ്‌മൂലം നൽകണം.

സമ്മേളന തീയതിക്ക്‌ 10 ദിവസംമുമ്പ്‌ വിശദാംശം പഞ്ചായത്തിൽ അറിയിച്ച്‌ അനുമതിപത്രവും വാങ്ങണം. അടിസ്ഥാന യൂസർ ഫീ 500 രൂപ തദ്ദേശ സ്ഥാപനത്തിൽ ഒടുക്കണം. ആവശ്യമെങ്കിൽ പഞ്ചായത്തുകൾക്ക്‌ പൊലീസ്‌ സഹായം തേടാമെന്നും തദ്ദേശവകുപ്പ്‌ ഉത്തരവിലൂടെ പുറത്തിറക്കിയ മാലിന്യമുക്ത കേരളം നിയമാവലി വ്യവസ്ഥ ചെയ്യുന്നു.സ്വകാര്യ, പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കർശന നിയമാവലിയാണ്‌ തദ്ദേശവകുപ്പ്‌ തയ്യാറാക്കുന്നത്‌.

തെരുവുകച്ചവടക്കാരുടെ മാലിന്യങ്ങൾ വേർതിരിച്ച്‌ കിയോസ്‌കുകളിൽ നിക്ഷേപിക്കണം. പൊതുനിരത്തുകളിലും ഇടങ്ങളിലും കടലാസ്‌ കപ്പുകൾ, പ്ലാസ്റ്റിക്‌ കുപ്പികൾ, കവറുകൾ, ഭക്ഷ്യാവശിഷ്‌ടങ്ങൾ തുടങ്ങിയവ വലിച്ചെറിയുന്നത്‌ നിരോധിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അധികാരമുണ്ട്‌.

വീട്ടുപറമ്പിലോ പൊതു സ്ഥലങ്ങളിലോ ഇതര സ്വകാര്യ വസ്‌തുവിലോ മാലിന്യങ്ങൾ കത്തിക്കാനോ കുഴിച്ചിടാനോ പാടില്ലെന്നും നിയമാവലി നിഷ്‌കർഷിക്കുന്നു. നിയമ ലംഘകർക്ക്‌ ചുമത്തുന്ന പിഴ ഒടുക്കിയില്ലെങ്കിൽ പഞ്ചായത്തുകൾക്ക്‌ കോടതിയെ സമീപിക്കാം.

Related posts

ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്ധന വിലക്കയറ്റം, പവർകട്ട് ; രാസവളത്തിനും ക്ഷാമം.

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ഭക്ഷ്യമേള നടത്തി.

Aswathi Kottiyoor
WordPress Image Lightbox