25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കണം
Kerala

ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കണം

സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. എല്ലാ ആരാധനാലയങ്ങളിലും പ്രാർത്ഥനാ യോഗങ്ങളിലും ഉത്സവ പറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും, മൈക്രോഫോണുകളും, വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് ശബ്ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണെന്ന് ഉറപ്പുവരുത്തണം. ഇതിന് ആവശ്യമായ ഉത്തരവുകൾ ചീഫ് സ്വെക്രട്ടറി, പോലീസ് മേധാവി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം റെനി . ആന്റണി നിർദ്ദേശം നൽകി.
കുട്ടികളുടേയും ജനങ്ങളുടേയും പരാതികളിൽ പോലീസ് ഓഫിസർമാർ ആവശ്യപ്പെടുമ്പോൾ ശബ്ദ തീവ്രത പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നടപടി സ്വീകരിക്കണം.

Related posts

ബസ് വ്യവസായ മേഖലയ്ക്ക് അവഗണന: ഡീസലിന് സബ്സിഡിയോ നികുതിയിളവോ ഇല്ല, സെര്‍വീസ് നിര്‍ത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്ന് ഫെഡറേഷന്‍

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി 25 മുതല്‍

Aswathi Kottiyoor

കൺവെൻഷൻ നടത്തി

Aswathi Kottiyoor
WordPress Image Lightbox