25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേന്ദ്രം വിൽക്കുന്നു കേരളം വാങ്ങുന്നു; ഒരു വർഷത്തിനുള്ളിൽ ലാഭത്തിലാക്കിയത്‌ 20 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ
Uncategorized

കേന്ദ്രം വിൽക്കുന്നു കേരളം വാങ്ങുന്നു; ഒരു വർഷത്തിനുള്ളിൽ ലാഭത്തിലാക്കിയത്‌ 20 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ലാഭകരമാക്കാൻ സർക്കാരിന് സാധിച്ചുവെന്ന്‌ മന്ത്രി പി രാജീവ്‌. സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ കേന്ദ്രസർക്കാർ ഓഹരികൾ വിറ്റഴിച്ച് സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഏറ്റെടുത്ത് പ്രവർത്തനം ശക്തിപ്പെടുത്തുന്ന ബദല്‍ വികസന നയമാണ് കേരള സർക്കാർ ഇവിടെ നടപ്പാക്കി വരുന്നതെന്നും രാജീവ്‌ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനീകരിച്ചും നവീകരിച്ചും സംരക്ഷിക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ച, കേരളത്തിൽ പ്രവർത്തിച്ചിരുന്ന, സംയുക്ത സംരംഭമായിരുന്ന ഭെൽ-ഇ.എം.എൽ കാസർഗോഡ് യൂണിറ്റ് ഏറ്റെടുത്ത് നവീകരിച്ച് രൂപീകരിച്ച കെൽ-ഇ.എം.എൽ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ബി.എച്ച്.ഇ.എൽ-നു ഭെൽ-ഇലക്ട്രിക്കൽ മെഷിൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന 51% ഓഹരികളും സംസ്ഥാന സർക്കാർ വാങ്ങി, പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി. കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ ചിലവ് സംസ്ഥാന സർക്കാരാണ് വഹിച്ചത്.

കേരളത്തിലെ ഇപ്പോഴത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കമ്പനിയുടെ ലാഭകരവും സുസ്ഥിരവുമായ പ്രവര്‍ത്തനലക്ഷ്യമിട്ട് തനതായ ഉൽപന്നങ്ങള്‍ക്ക് പുറമേ റെയില്‍വേയ്ക്ക് ആവശ്യമുളള വിവിധതരം ജനറേറ്ററുകള്‍, ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്ററുകള്‍, ട്രാക്ഷന്‍ മോട്ടോറുകള്‍ വൈദ്യുത വാഹങ്ങള്‍ക്കാവശ്യമുളള മോട്ടോറുകള്‍, വൈദ്യുത വകുപ്പിനാവശ്യമായ സ്‌മാര്‍ട്ട് മീറ്ററുകള്‍ തുടങ്ങിയ ആധുനിക ഇലക്ട്രിക് ഉൽപന്നങ്ങുടെ നിര്‍മ്മാണമാണ് ഈ യൂണിറ്റിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.

കേന്ദ്രം സ്വകാര്യവൽക്കരിക്കാൻ വച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് കേരളം ഏറ്റെടുത്തത് 145.60 കോടി രൂപ നൽകിയാണ്. ഈ സ്ഥാപനം നവീകരിച്ച് ആരംഭിക്കുന്ന കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൻ്റെ പവർ ബോയിലർ പ്ലാൻ്റ് വിജയകരമായി കമ്മീഷൻ ചെയ്യുകയും ആവി പരീക്ഷണം നടത്തുകയും ചെയ്‌തുകഴിഞ്ഞു. പരീക്ഷണത്തിൻ്റെ ഭാഗമായി പേപ്പർ മെഷീൻ ഡ്രയർ പ്രവർത്തിപ്പിച്ചു. സ്‌പീഡ് ട്രയലും വിജയകരമായി പൂർത്തിയാക്കി. ഒന്നാം ഘട്ട പദ്ധതിയിൽ ലക്ഷ്യമിട്ട മൂന്ന് പ്ലാൻ്റുകളിൽ രണ്ട് എണ്ണം പ്രവർത്തനസജ്ജമായി. മൂന്നാമത്തെ പ്ലാൻ്റായ പേപ്പർ മെഷീൻ പ്ലാൻ്റിലെ 80% ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ മൂന്ന് പ്ലാൻ്റുകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങാൻ സാധിക്കും. എത്രയും പെട്ടെന്നു തന്നെ പൂർണതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. വെള്ളൂരിൽ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ കമ്പനിയും സംസ്ഥാന സർക്കാർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

കേന്ദ്രസർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിൻ്റെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാന സർക്കാർ ശ്രമിച്ചുവരികയാണ്. ലേലനടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്‌തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്. ഈ വിധത്തിൽ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയും പ്രൊഫഷണലായി നടത്തുകയും ചെയ്യുന്നതില്‍ രാജ്യത്തിനാകെ മാതൃകാപരമായ സമീപനമാണ് കേരളം സ്വീകരിക്കുന്നത്. പൊതുമേഖലയെ നവീകരിച്ചും ആധുനികവൽക്കരിച്ചും ലാഭകരമാക്കിയും സംരക്ഷിക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ കാഴ്‌ചപ്പാടിനനുസൃതമായി മുന്നോട്ടുപോകാൻ ആദ്യ വർഷത്തിൽ തന്നെ വ്യവസായ വകുപ്പിന് സാധിച്ചിട്ടുണ്ട് – മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

Related posts

നവകേരള സദസ്! വേദിയാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 3 ദിവസത്തെ അവധി അറിയിപ്പുമായി കോഴിക്കോട് കളക്ടർ

Aswathi Kottiyoor

സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി, കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടക്കും; വി ശിവൻകുട്ടി

Aswathi Kottiyoor

സ്നേഹ വീടിന്റെ താക്കോൽദാനം

Aswathi Kottiyoor
WordPress Image Lightbox