23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • നാടിനെ രക്ഷിക്കാൻ വനങ്ങൾ സംരക്ഷിക്കേണ്ടതത്യാവശ്യം – മന്ത്രി എ.കെ. ശശീന്ദ്രൻ
Iritty

നാടിനെ രക്ഷിക്കാൻ വനങ്ങൾ സംരക്ഷിക്കേണ്ടതത്യാവശ്യം – മന്ത്രി എ.കെ. ശശീന്ദ്രൻ

ഇരിട്ടി: നാടിനെ രക്ഷിക്കാൻ വനങ്ങൾ സംരക്ഷിക്കേണ്ടതത്ത്യാവശ്യമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ . പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ ഗ്രാമ ഹരിതസമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇരിട്ടി ഇക്കോ പാർക്ക് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയുമായിരുന്നു മന്ത്രി. വനം മേഖലയിൽ നിന്നും മാറി പട്ടണത്തിന് സമീപം ഇത്തരം ഒരു ഇക്കോ പാർക്ക് നിർമ്മിക്കുന്നത് കേരളത്തിൽ ആദ്യത്തേതാണ്. ഇതിലെ പച്ചപ്പ്‌ നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യണം. ഇതോടൊപ്പം സാമൂഹിക വനവൽക്കര വിഭാഗത്തിന്റെ കയ്യിലുള്ള വള്ള്യാട് സഞ്ജീവനി ഉദ്യാനം നവീകരിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകിയതായും ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷതവഹിച്ചു. കണ്ണൂർ സി സി എഫ് ഡി.കെ. വിനോദ്‌കുമാർ ഗാർഡന്റെ ഉദ്‌ഘാടനവും ഓഫീസ് ഉദ്‌ഘാടനം ഫോറസ്റ്റ് അസി. കൺസർവേറ്റർ പ്രതീപും , പ്രവേശനപാസ് കണ്ണൂർ ഡി എഫ് ഒ കാർത്തിക്ക് ഐ എഫ് എസും, ഫലവൃക്ഷത്തൈ നടൽ ഫോറസ്റ്റ് കൺസർവേറ്റർ കീർത്തി ഐ എഫ് എസും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, വിവിധ പഞ്ചായത്തു പ്രസിഡന്റുമാരായ ബി. ഷംസുദ്ദീൻ, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.പി. രാജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ്, അഡ്വ. എം. വിനോദ് കുമാർ, കെ. എൻ. പത്മാവതി,പി.കെ. ആസിഫ്, വി. സന്തോഷ് കുമാർ, കെ. ശ്രീധരൻ, സക്കീർ ഹുസ്സൈൻ, പായം ബാബുരാജ്, എൻ. അശോകൻ, അജയൻ പായം, പി.സി. പോക്കർ, ബെന്നിച്ചൻ മഠത്തിനകം , ടി. സുരേഷ്, പി. പ്രകാശൻ എന്നിവർ സംസാരിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി സ്വാഗതവും ഗ്രാമ ഹരിതസമിതി പ്രസിഡന്റ് ജെ. ശുശീലൻ നന്ദിയും പറഞ്ഞു.

Related posts

വൈദ്യുതി വകുപ്പ് ജീവനക്കാരെ അനുമോദിച്ചു

Aswathi Kottiyoor

എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Aswathi Kottiyoor

പേരാവൂർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഫ​ർസോ​ൺ അ​ടി​യ​ന്തരപ്ര​മേ​യം പ​രി​ഗ​ണി​ച്ചി​ല്ല

Aswathi Kottiyoor
WordPress Image Lightbox