• Home
  • Kottiyoor
  • കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ​മ​ഹോ​ത്സ​വം ഹ​രി​ത ഉ​ത്സ​വ​മാ​ക്കി ന​ട​ത്തും
Kottiyoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ​മ​ഹോ​ത്സ​വം ഹ​രി​ത ഉ​ത്സ​വ​മാ​ക്കി ന​ട​ത്തും

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തും ഹ​രി​ത കേ​ര​ള​മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​വ​ർ​ഷ​ത്തെ വൈ​ശാ​ഖ മ​ഹോ​ത്സ​വം ഹ​രി​ത ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​ൻ ദേ​വ​സ്വം ചെ​യ​ർ​മാ​ന്‍റെ ചേം​ബ​റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് -ഡി​സ്പോ​സ​ബി​ൾ വ​സ്തു​ക്ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും, ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കും.
ഉ​ത്സ​വ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന ജൈ​വ-​അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​ന​യെ​യും ശു​ചി​ത്വ​തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​പ​യോ​ഗി​ച്ച് അ​ത​ത് ദി​വ​സം ശേ​ഖ​രി​ക്കും. പ​ഞ്ചാ​യ​ത്ത് ക​വാ​ട​ങ്ങ​ളി​ലും ക്ഷേ​ത്ര​പ​രി​സ​ര​ത്തും സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും, അ​ജൈ​വ -ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്ന് യൂ​സ​ർ​ഫീ ഈ​ടാ​ക്കും. തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന മാ​ലി​ന്യം ത​രം​തി​രി​ച്ചു സൂ​ക്ഷി​ച്ചു ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റും.
മാ​ലി​ന്യ​ശേ​ഖ​ര​ണ ത​രം​തി​രി​വ് പ​രി​ശീ​ല​നം ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കും. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം തേ​ടും. അ​ക്ക​രെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഒ​രു​കാ​ര​ണ​വ​ശാ​ലും പ്ലാ​സ്റ്റി​ക് ക​ട​ത്തി​വി​ടി​ല്ല. പ​ഞ്ചാ​യ​ത്ത് വി​ജി​ല​ൻ​സ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. യോ​ഗ​ത്തി​ൽ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ട​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഗോ​കു​ൽ, ദേ​വ​സ്വം ട്ര​സ്റ്റി​മാ​ർ, ജീ​വ​ന​ക്കാ​ർ, ഷാ​ജി പൊ​ട്ട​യി​ൽ, വി​നോ​ദ്, നി​ഷാ​ദ് മ​ണ​ത്ത​ണ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Related posts

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

*വേറിട്ട അനുഭവമായി ‘ചാന്ദ്ര ദിന വാർത്താ ദൃശ്യാവിഷ്ക്കാരം’ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ*

Aswathi Kottiyoor

വിളക്കുതിരിസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

WordPress Image Lightbox