24.5 C
Iritty, IN
November 28, 2023
  • Home
  • Kottiyoor
  • *വേറിട്ട അനുഭവമായി ‘ചാന്ദ്ര ദിന വാർത്താ ദൃശ്യാവിഷ്ക്കാരം’ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ*
Kottiyoor

*വേറിട്ട അനുഭവമായി ‘ചാന്ദ്ര ദിന വാർത്താ ദൃശ്യാവിഷ്ക്കാരം’ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ*

കൊട്ടിയൂർ :ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ ഇന്ന് നടന്ന ‘ ചന്ദ്രനെ തൊട്ടപ്പോൾ ‘ എന്ന വാർത്താ ദൃശ്യാവിഷ്കാരം ശ്രദ്ധയാകർഷിച്ചു. ആദ്യ ചാന്ദ്ര യാത്രികരുടെ വേഷവിധാനങ്ങളോടെ എത്തിയ വിദ്യാർത്ഥികൾ അവരുടെ യാത്രാനുഭവങ്ങളും ചന്ദ്രന്റെ ഉപരിതല സവിശേഷതകളും മറ്റ് വിദ്യാർഥികളുമായി സംവദിച്ചത് നവ്യാനുഭവമായി. വാർത്താ ദൃശ്യാവിഷ്ക്കാരത്തിൽ അലസ്റ്റിൻ സജി, അമൽ സെബാസ്റ്റ്യൻ, അലോണ മരിയ, നൂബ ഫിലോമിന ദേവനന്ദ,കെ . എ , അബനീത് ജോസഫ് എന്നിവർ പങ്കെടുത്തു.ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ്, കൊളാഷ് എന്നീ മത്സരങ്ങളും സ്കൂളിൽ നടത്തിയിരുന്നു. മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ ഹെഡ്മാസ്റ്റർ ബിനു തോമസ്, സയൻസ് ക്ലബ്ബ് കൺവീനർ ജൈബി ജോസഫ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് സയൻസ് അധ്യാപകർ നേതൃത്വം കൊടുത്തു.

Related posts

പാ​ൽ​ച്ചു​ര​ത്ത് പു​ലിഭീ​തി; നാ​ട്ടു​കാ​ർ വനം അ​ധി​കൃ​ത​രെ ത​ട​ഞ്ഞു​വ​ച്ചു

Aswathi Kottiyoor

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ പ്രഫ.എൻ.പി.മന്മഥൻ സ്മാരക പ്രസംഗമത്സര വിജയികളെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox