24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ മൂ​ല്യം കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
kannur

ക​ണ്ണൂ​രി​ൽ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ മൂ​ല്യം കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ മൂ​ല്യം കു​റ​യു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ൾ. സ​മ്പൂ​ര്‍​ണ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് ശു​ദ്ധ​ജ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തോ​ട്, നീ​ര്‍​ത്ത​ടം, കി​ണ​ര്‍ തു​ട​ങ്ങി​യ എ​ല്ലാ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും പ​രി​ശോ​ധ​ന വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ, ജി​ല്ല​യി​ല്‍ 18 ഓ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. മു​ഖ്യ​മാ​യും തോ​ടു​ക​ളെ​യും നീ​രു​റ​വ​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധി​ച്ച​വ​യി​ല്‍ ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഫ​ലം കാ​ണു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ണ്ടെ​ത്തി​യ
പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍
പ​രി​ശോ​ധി​ച്ച കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ല്‍ ഏ​റെ​യും പി​എ​ച്ച് മൂ​ല്യം കു​റ​യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തോ​ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​ക​ളു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണ്. തോ​ടു​ക​ള്‍​ക്കു സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ വി​സ​ര്‍​ജ്യ മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​ക്കു​ന്ന​ത് ഇ​പ്പോ​ഴും ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കാ​ണ്. രാ​സ പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ അം​ശ​വും കൂ​ടി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ മാ​ലി​ന്യം കൂ​ടി​യ​തി​ലൂ​ടെ​യാ​ണ് വെ​ള്ള​ത്തി​ല്‍ അ​ടു​ത്ത​കാ​ല​ത്താ​യി രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​പ്പി​ന്‍റെ അം​ശ​വും വ​ര്‍​ക്ക് ഷോ​പ്പ്, ബാ​ര്‍​ബ​ര്‍ ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​വും വെ​ള്ള​ത്തി​ല്‍ ഒ​ഴു​ക്കു​ന്ന മ​നോ​ഭാ​വ​ത്തി​നു മാ​റ്റ​മി​ല്ല. എ​ന്നാ​ല്‍, ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ല്‍ അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും കോ​ഴി​മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ല്‍ പി​എ​ച്ച് മൂ​ല്യം കു​റ​യു​ക​യെ​ന്ന​ത് വെ​ള്ള​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ക​യെ​ന്ന​താ​ണെ​ന്നും ഇ​തു അ​തി​രൂ​ക്ഷ​മാ​യ പ്ര​ശ്‌​ന​മാ​ണെ​ന്നും ഹ​രി​ത ക​ര്‍​മ​സേ​ന ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സോ​മ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ആ​വാ​സ വ്യ​വ​സ്ഥ​ക​ളെ ത​ന്നെ ഇ​തു ബാ​ധി​ക്കും. തോ​ടു​ക​ളി​ലെ വെ​ള്ള​ത്തി​ലാ​ണ് കൂ​ടു​ത​ലും പി​എ​ച്ച് മൂ​ല്യം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

വാ​ട്സ് ആ​പ്പ് വ​ഴി “ല​ക്കി ഡ്രോ’​യു​മാ​യി ത​ട്ടി​പ്പു​സം​ഘം

Aswathi Kottiyoor

ഊരുകൂട്ടങ്ങൾ ഇനി ഡിജിറ്റൽ പരിമിതി മറികടക്കും

Aswathi Kottiyoor

മട്ടന്നൂർ കിൻഫ്ര പാർക്കിന് ഭൂമി ഏറ്റെടുത്തതിൽ വ്യാപക ക്രമക്കേട്

Aswathi Kottiyoor
WordPress Image Lightbox