26.1 C
Iritty, IN
November 22, 2024
  • Home
  • Wayanad
  • *കാട്ടാനശല്യം മൂലം കൃഷിനാശം: യുവകർഷകൻ ജീവനൊടുക്കി.*
Wayanad

*കാട്ടാനശല്യം മൂലം കൃഷിനാശം: യുവകർഷകൻ ജീവനൊടുക്കി.*

മാനന്തവാടി∙ കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ.വി. രാജേഷ് (35) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കൊട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിജയ്, വിനോദ്, വിശ്വനി.

Related posts

വയനാട് ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പോലീസ് പിടിച്ചെടുത്തു….

Aswathi Kottiyoor

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തുടർച്ചയായ കോവിഡ് പ്രോട്ടോകോൾ ലംഘനം : ജനങ്ങളോടുള്ള വെല്ലുവിളി കെസിവൈഎം മാനന്തവാടി രൂപത

Aswathi Kottiyoor

വയനാടിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ റെയിൽവെയുടെ സർവെ നടപടികൾക്കായി സംസ്ഥാന സർക്കാർ നൂറ്‌ കോടി അനുവദിച്ചു…………..

Aswathi Kottiyoor
WordPress Image Lightbox