കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ വത്തക്ക കയറ്റിയ പിക്ക് അപ് വാനിൽ കടത്തി കൊണ്ടുവന്ന 14 ചാക്കിൽ 11,000 പാക്കറ്റോളം
നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. കൂത്തുപറമ്പ സ്വദേശികളായ ഷമിർ പുന്നക്കൽ , നൗഫൽ പുന്നക്കൽ എന്നിവരുടെ പേരിൽ കോട്പ കേസ് എടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ഷാബു സിയുടെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ രാജേന്ദ്രൻ കെ.കെ, ജോർജ്ജ് ഫർണാണ്ടസ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ജനാർദ്ദനൻ എം.കെ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദിപൻ എം.വി , നെൽ സൺ. ടിഎന്നിവർ പങ്കെടുത്തു.
previous post