27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിദേശ മെഡിക്കൽ പഠനം : രണ്ടുലക്ഷം കുട്ടികൾ പ്രതിസന്ധിയിൽ
Kerala

വിദേശ മെഡിക്കൽ പഠനം : രണ്ടുലക്ഷം കുട്ടികൾ പ്രതിസന്ധിയിൽ

കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ പഠനം തുടരാനാകാതെ രണ്ട്‌ ലക്ഷത്തിലധികം വിദേശ മെഡിക്കൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ. പ്രശ്നപരിഹാരത്തിന്‌ വിദേശമന്ത്രാലയവും ഇന്ത്യൻ എംബസിയും പ്രാധാന്യം നൽകുന്നില്ലെന്നാണ്‌ കുട്ടികളുടെ പരാതി. ഇവർ ന്യൂഡൽഹിയിൽ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴര ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തുണ്ടെന്നാണ്‌ കണക്ക്‌. ഇതിൽ നല്ലൊരു ശതമാനം മെഡിക്കൽ വിദ്യാർഥികളാണ്‌. അതിൽ കൂടുതലും മലയാളികളും. പഠനം തടസ്സപ്പെട്ട കുട്ടികളെ ചുരുക്കം രാജ്യങ്ങൾമാത്രമാണ്‌ മടക്കി വിളിച്ചത്‌.

ഒന്നരക്കോടി രൂപ മുടക്കി ഇന്ത്യയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കാൻ ശേഷിയില്ലാത്തവരാണ്‌ 25–-35 ലക്ഷം ചെലവിൽ വിദേശത്തേക്ക്‌ പോകുന്നത്‌. എന്നാൽ, ഇവരെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ്‌ എൻഎംസി സ്വീകരിക്കുന്നത്‌. സ്വകാര്യ മെഡിക്കൽ കോളേജ്‌ ലോബിയെ സഹായിക്കാനാണ്‌ ഇതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. ചൈനയിലേതടക്കം ഓൺലൈൻ പഠനകാലം അംഗീകരിക്കുന്നില്ല, പകരം സംവിധാനവുമില്ല. എഫ്‌എംജിഇ പരീക്ഷയെഴുതുന്നവരെ പ്രതികാര മനോഭാവത്തോടെയാണ്‌ കാണുന്നത്‌.ഉക്രയ്‌നിൽ പഠിക്കുന്ന 35000ൽ മടങ്ങിവന്ന 18000 വിദ്യാർഥികളുടെ കാര്യത്തിൽ തടസ്സം ഉന്നയിക്കുന്നു. ഫിലിപ്പീൻസ്‌ മെഡിക്കൽ കോഴ്‌സ്‌ അംഗീകരിക്കില്ലെന്ന്‌ പെട്ടെന്ന്‌ എടുത്ത നിലപാട്‌ 20,000 കുട്ടികളെ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ കുട്ടികൾ കോടതിയെ സമീപിച്ചു. 16 ലക്ഷം വിദ്യാർഥികൾ നീറ്റ്‌ എഴുതുന്ന ഇന്ത്യയിൽ ആകെ മെഡിക്കൽ സീറ്റ്‌ ഒരു ലക്ഷത്തിൽ താഴെമാത്രമാണ്‌.

Related posts

നികുതിവരുമാനം ഗണ്യമായി ഉയർന്നു ; തനതുവരുമാന വർധന അംഗീകരിച്ച്‌ സിഎജി

Aswathi Kottiyoor

ബഫർസോൺ : സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കക്ഷിചേരും

Aswathi Kottiyoor

ഏറ്റെടുക്കാൻ ആരുമില്ല ; 8 പേരെ സർക്കാർ പുനരധിവസിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox