25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി നഗരം പവർകട്ടിൽ
Iritty

ഇരിട്ടി നഗരം പവർകട്ടിൽ

Mഇരിട്ടി നഗരത്തിലെ ഉയരവിളക്കുകൾ കണ്ണടച്ചതോടെ പ്രദേശം ഇരുട്ടിൽ. തലശ്ശേരി-മൈസൂരു അന്തസ്സംസ്ഥാനപാതയിലെ പ്രധാന നഗരമായിട്ടും ലൈറ്റുകളില്ലാത്തതുകാരണം വിദൂരസ്ഥലങ്ങളിൽനിന്ന്‌ വരുന്നവരാണ്‌ ഏറേ ബുദ്ധിമുട്ടുന്നത്‌. ഉയരവിളക്കുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ഉയരുകയാണ്. പി. കെ. ശ്രീമതി എം. പി. യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചും ഇരിട്ടി നഗരസഭാ ഫണ്ടുപയോഗിച്ചും പുതിയ സ്റ്റാൻഡിലേക്കുള്ള ബൈപ്പാസ് ജങ്ഷൻ റോഡിലും പഴയ ബസ്‌സ്റ്റാൻഡിലും പുതിയ ബസ്‌സ്റ്റാൻഡിലും മേലെ സ്റ്റാൻഡിലും സ്ഥാപിച്ച ഉയരവിളക്ക്‌ ടവർ ലൈറ്റുകളാണ് മാസങ്ങളായി പ്രവർത്തിക്കാത്തത്‌. വെളിച്ചമില്ലാത്തതുകാരണം അന്തസ്സസ്ഥാനയാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. തെരുവുനായകളുടെ ഭീഷണിയുള്ളതിനാൽ പുലർച്ചെ യാത്രക്കെത്തുന്നവരും ഭീതിയിലാണ്.

Related posts

ഉളിക്കലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം – അമ്മ വനിതാ കമ്മീഷന് പരാതി നൽകി

Aswathi Kottiyoor

മലയോരത്തെ എക്സൈസ് പരിശോധനയിൽ കർണ്ണാടക മദ്യവും വ്യാജവാറ്റും പിടികൂടി

Aswathi Kottiyoor

മണിപ്പുരിനെ രക്ഷിക്കുക;എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മ 27ന്‌

Aswathi Kottiyoor
WordPress Image Lightbox