30.4 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലനത്തിന് തുടക്കമായി*
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലനത്തിന് തുടക്കമായി*


*കേളകം: മലയോരത്തെ പുത്തൻ കായിക പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്പോർട്സ് ക്ലബ്ബിനും അവധിക്കാല കായിക പരിശീലനത്തിനും തുടക്കം കുറിച്ചു. ഫുട്ബോൾ, വോളിബോൾ, ഷട്ടില്‍ ബാറ്റ്മിന്റൺ, ഫിസ്റ്റ് ബോൾ എന്നീ വിഭാഗങ്ങളിൽ ആരംഭിച്ച അവധിക്കാല പരിശീലനം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഇന്ത്യൻ വനിതാ വോളിബോൾ ക്യാപ്റ്റൻ മിനിമോൾ എബ്രഹാം മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി അധ്യക്ഷത വഹിച്ചു. പൂർവ്വവിദ്യാർത്ഥി സംഘടന ‘ബെഞ്ച്’ സെക്രട്ടറി ഐസക് ഇ പി, സ്റ്റാഫ് പ്രതിനിധി ഷീന ജോസ് ടി, കോച്ച് അനീഷ് പി ഇ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു.*
*രാവിലെ 6.30 ന് ആരംഭിച്ച പരിശീലനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികൾ പങ്കെടുത്തു. ശ്രീമതി മിനിമോൾ എബ്രഹാം പുതുതായി നിര്‍മ്മിച്ച വോളിബോൾ കോര്‍ട്ട് സ്മാഷ് ചെയ്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന് തുടക്കം കുറിച്ചു. നിരവധി അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരിപാടികളിൽ പങ്കാളികളായിരുന്നു.*

Related posts

കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………

Aswathi Kottiyoor

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ ആദരിച്ചു………

Aswathi Kottiyoor

വേ​ന​ൽ ക​ടു​ത്തു; പു​ഴ​ക​ൾ വ​റ്റി

Aswathi Kottiyoor
WordPress Image Lightbox