22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചു: കെഎസ്ആർടിസി യൂണിയനുകൾ സമരം അവസാനിപ്പിച്ചു
Kerala

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചു: കെഎസ്ആർടിസി യൂണിയനുകൾ സമരം അവസാനിപ്പിച്ചു

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മൂലം ഉണ്ടായ പ്രശ്നങ്ങൾ അവസാനിക്കുന്നു. ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചു. അതേസമയം കെഎസ്ആർടിസി യൂണിയനുകൾ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. തീരുമാനം ശമ്പളം പൂർണമായി വിതരണം ചെയ്യുന്ന പശ്ചാത്തലത്തിലാണ്.

അക്കൗണ്ടിൽ സർക്കാർ അനുവദിച്ച 30 കോടി എത്തിയതോടെയാണ് ശമ്പള വിതരണം ആരംഭിച്ചത്. ഓവർ ഡ്രാഫ്റ്റായി 45 കോടി ലഭ്യമായി. ശമ്പളം വിതരണം ഇന്ന് വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ചെയ്യാനാകുമെന്നായിരുന്നു മാനേജമെന്റ് നൽകിയ അറിയിപ്പ്. എന്നാൽ ശമ്പളം 7 മണിയോടെ തന്നെ നൽകി തുടങ്ങി.ഏഴ് കോടി രൂപയാണ് കെഎസ്ആർടിസിയുടെ പക്കല്‍ ശമ്പളവിതരണത്തിനായി ഉണ്ടായിരുന്നത്. ശമ്പള വിതരണത്തിനാവശ്യമായുള്ളത് 84 കോടിയിലേറെയാണ്

Related posts

പീ​ഡ​ന​ക്കേ​സ്; വി​ജ​യ് ബാ​ബു അ​റ​സ്റ്റി​ൽ

Aswathi Kottiyoor

നിലാവ്; തെരുവുവിളക്കുകൾ പൂർണ്ണമായും എൽ.ഇ.ഡിയിലേക്ക്

Aswathi Kottiyoor

*പറവൂരിൽ കുഴിമന്തി കഴിച്ച 17 പേർക്ക് ഭക്ഷ്യവിഷബാധ; യുവതിയുടെ നില ഗുരുതരം.*

Aswathi Kottiyoor
WordPress Image Lightbox