25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സ്കൂളുകള്‍ തുറന്ന് പ്രവർത്തിക്കുന്നതിൽ ആശങ്ക
Kerala

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സ്കൂളുകള്‍ തുറന്ന് പ്രവർത്തിക്കുന്നതിൽ ആശങ്ക

ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു.കോവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തില്‍ സ്കൂളുകള്‍ അടച്ചിടുന്നത് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്കൂളുകള്‍ പ്രവര്‍ത്തിക്കുകയും ആരെങ്കിലും പോസിറ്റീവ് ആണെന്ന് കണ്ടാല്‍ ആ പ്രത്യേക ക്ലാസ് റൂം അടച്ചിടുകയുമാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്.

സ്‌കൂളുകള്‍ പൂട്ടുന്നത് പ്രശ്നത്തിന് പരിഹാരമല്ലെന്ന് ശ്രീറാം വണ്ടര്‍ ഇയേഴ്‌സിന്റെ തലവന്‍ ശുഭി സോണി അഭിപ്രായപ്പെടുന്നു. ‘കൊറോണ വൈറസ് ഒരിക്കലും പോകില്ല, പക്ഷേ അതിനെ ചുറ്റിപ്പറ്റിയുള്ള ഭീതി അവസാനിക്കും. വരും വര്‍ഷങ്ങളില്‍ ഇത് ഒരു എന്‍ഡമിക്, ഇന്‍ഫ്ലുവന്‍സ, സീസണല്‍ ഇന്‍ഫ്ലുവന്‍സ എന്നിവയായി ചുരുങ്ങും.’

കോവിഡ് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിച്ചാല്‍ രക്ഷാകര്‍തൃ സമൂഹം പരിഭ്രാന്തരാകും. അതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ ഓഫ്‌ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസവും രണ്ട് ദിവസത്തെ ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസവും എന്ന രീതിയില്‍ മിശ്രിത സമീപനം അനുവദിക്കുക എന്നതായിരിക്കും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

Related posts

എസ്എസ്എൽസി; ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

അമേരിക്കയിൽ അതിശൈത്യവും ശീത കൊടുങ്കാറ്റും; 28 മരണം

Aswathi Kottiyoor

സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം; പ്ര​ധാ​നാ​ധ്യാ​പ​ക​ർ നെ​ട്ടോ​ട്ട​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox