ബംഗളൂരു: നഗരത്തിലെ ഓഫീസ് ടൈം വൈകിട്ട് 5.30 വരെയാണെന്നിരിക്കെ 4.45 നു തന്നെ അവിടുന്ന് സ്വിഫ്റ്റ് പുറപ്പെടുന്നത് ആർക്കു വേണ്ടിയാണ് ? ബംഗളൂരു – കൊച്ചി യാത്രാ സമയം 10 മണിക്കൂറിൽ കുറവാണ്.അങ്ങനെയെങ്കിൽ ഈ വാഹനം വെളുപ്പിന് 3 മണിക്കെങ്കിലും എറണാകുളത്തെത്തും.ആർക്കു വേണ്ടിയാണു ഈ പ്രഹസനം?
തെക്കൻ ജില്ലകളിലേക്ക് പുറപ്പെടുന്ന വണ്ടിയാണെങ്കിൽ നേരത്തെ എടുക്കണം എന്നത് ന്യായമായ കാര്യമാണ്.പക്ഷെ കൊച്ചിയിലേക്ക് വരുന്ന ബസ് ഇത്ര നേരത്തെ എടുക്കുന്നത് യാത്രക്കാരുടെ സൗകര്യത്തിനാണെന്നു മാത്രം പറയരുതെന്ന് ബംഗളൂരു മലയാളി അസ്സോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിലേക്കുള്ള പ്രൈവറ്റ് സർവിസുകൾ എല്ലാം തന്നെ വൈകിട്ട് 9 കഴിഞ്ഞാണ് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്.രാവിലെ 6.30-7നുള്ളിൽ തന്നെ ഇവിടെത്തുകയും ചെയ്യും.സ്വിഫ്റ്റിന്റെ ബംഗളൂരുവില്‍നിന്നുള്ള സര്‍വീസ് വൈകിട്ട് 4.45നും രാത്രി എട്ടിനുമാണ്.ഇത് യഥാക്രമം 8 മണിക്കും 10 മണിക്കും ആക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് രാത്രി എട്ടിനും ഒന്‍പതിനുമായിട്ടാണ് ബംഗളൂരുവിലേക്കുള്ള രണ്ട് ട്രിപ്പുകള്‍. എ സി ബസില്‍ പുതപ്പും ലഘുഭക്ഷണവും കിട്ടും.1,411 രൂപയാണ് നിരക്ക്.തിരുവനന്തപുരം- ബംഗളൂരു സ്വിഫ്റ്റ് ബസിന് കൊച്ചിയില്‍ വൈറ്റിലയിലാണ് സ്റ്റോപ്പ് ഉള്ളത്.എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് വൈറ്റിലയിലേക്ക് ഫീഡര്‍ ബസുകള്‍ ഉണ്ടാവും.
www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും.
previous post