22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിംഗ് മത്സരം; ഒന്നാം സമ്മാനം 50,000 രൂപ
Kerala

കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിംഗ് മത്സരം; ഒന്നാം സമ്മാനം 50,000 രൂപ

വിനോദസഞ്ചാര വകുപ്പും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24ന് പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെയാണ് കയാക്കത്തോണ്‍ നടക്കുക.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആൺ, പെൺ, മിക്സഡ് വിഭാഗങ്ങളിലായി സിംഗ്ൾ, ഡബിൾസ് മത്സരങ്ങളാണ് ഉണ്ടാവുക. സിംഗിളിൽ ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയുമാണ്. ഡബിൾസിൽ 50,000 രൂപയും 30,000 രൂപയുമാണ് യഥാക്രമം സമ്മാനത്തുക.

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽനിന്ന് രാവിലെ ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുക. 10.8 കിലോമീറ്ററാണ് ​ആകെ ദൂരം.

https://dtpckannur.com/kayakathon എന്ന ലിങ്ക് വഴി കയാക്കിംഗ് മത്സരത്തിൽ പ​ങ്കെടുക്കാം. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീ. 18 വയസ്സിന് മുകളിലുള്ളവർക്കാണ് മത്സരിക്കാനാവുക.

ജലസാഹസിക ടൂറിസം രംഗത്ത് അനന്തമായ സാധ്യതകളാണ് കേരളത്തിനുള്ളതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ‘കേരളത്തിന്‍റെ പ്രിയപ്പെട്ട സാഹസിക വിനോദസഞ്ചരമായി കയാക്കിംഗ് മാറിക്കഴിഞ്ഞു. സ്കൂബാ ഡൈവിങ്, പരാസെയ്ലിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് വിനോദ സഞ്ചാര വകുപ്പ്’ -മന്ത്രി പറഞ്ഞു.

Related posts

കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പ്ര​ള​യ​ഫ​ണ്ട്: 17.19 ല​ക്ഷം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്, 325 പേർക്ക് തു​ക തെ​റ്റാ​യി ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത്​ വ​ഴി 7,13 കോടി അ​ധി​ക​ം ചെ​ല​വ​ഴി​ച്ചു​

Aswathi Kottiyoor

കള്ളുഷാപ്പ് തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സെപ്റ്റംബർ ഒന്ന് മുതൽ

Aswathi Kottiyoor
WordPress Image Lightbox