23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പോ​ക്സോ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം
Kerala

പോ​ക്സോ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം

സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം രൂ​പീ​ക​രി​ക്കു​ന്നു. ഓ​രോ ജി​ല്ല​യി​ലും ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്ന​ത്.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍ നി​ന്നും 44 സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രെ പോ​ക്‌​സോ സം​ഘ​ത്തി​ലേ​ക്ക് പു​ന​ര്‍​വി​ന്യ​സി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച് 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ന​ല്‍​കാ​നാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ലൂ​ടെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പോ​ക്‌​സോ കേ​സു​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മ​ല​പ്പു​റം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ല്‍ ഘ​ട​ന​യി​ല്‍ മാ​റ്റ​മു​ണ്ടാ​കും.

സി​ഐ റാ​ങ്കി​ലു​ള​ള സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രാ​ണ് നി​ല​വി​ല്‍ പോ​ക്‌​സോ കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ പീ​ഡ​ന​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ല്‍ ഉ​ട​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റും.

Related posts

എച്ച്‌ഐവി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന്‌ ഹൈക്കോടതി

Aswathi Kottiyoor

പ്രോഫൈൽ, ഗേറ്റ് സ്‌കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും ഓപ്ഷൻ രജിസ്ട്രേഷൻ/ ഡിലീഷൻ/ റീ-അറേൻജ്മെന്റിനും ഉള്ള അവസരം

Aswathi Kottiyoor

ഭൂ​മി ത​രം​മാ​റ്റം: പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 200 കോ​ടി രൂ​പ

Aswathi Kottiyoor
WordPress Image Lightbox