കേളകം: കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരേ കേളകത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാവൂർ സബ് ഡിവിഷൻ മേഖലയിലെ ആദിവാസി കോളനികളിൽ ആരോഗ്യകരമായ സാമൂഹ്യ ജീവിതം ലക്ഷ്യമാക്കി ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 ന് ഉച്ചയ്ക്ക് രണ്ടിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഊരിനൊരു കാവൽ എന്ന പേരിലാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുക.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. സമൂഹത്തിൽ വർധിച്ചു വരുന്ന മദ്യം മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവുമാണ് ഊരിനൊരു കാവൽ എന്ന പേരിൽ നടത്തുക.
പരിപാടിയുടെ വിജയത്തിനായി 30 അംഗ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ.ആർ. സുരേഷ്, വൈസ് ചെയർപേഴ്സൺ മൈഥലി രമണൻ, കൺവീനർ ടി.കെ. ബാഹുലേയൻ, കെ.സി. ജോർജ് എന്നിവർ പങ്കെടുത്തു.
previous post