24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു
Iritty

കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു

ഇരിട്ടി: ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇരിട്ടി കടത്തുംകടവിൽ വാഴ കൃഷിത്തോട്ടം നശിച്ചു. പരുത്തി വയൽ ജോണി പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത 5000 വാഴകളിൽ പകുതിയലിധികവും നശിച്ചു.
9 ഏക്കറിൽ 5 ഏക്കർ സ്ഥലത്താണ് കൃഷി നടത്തിയിരുന്നത്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ ജോണിയുടെ കൃഷി നശിച്ചിരുന്നു. ഇൻഷുറൻസ് ചെയ്യുന്ന നാമമാത്രമായ നഷ്ടപരിഹാര തുക ഇവരുടെ അധ്വാനത്തിന്റെയും, വളം, പണിക്കൂലി തുടങ്ങി മുതൽ മുടക്ക് പോലും ആകുന്നില്ലെന്ന് കർഷകർ പറയുന്നു.
ഇക്കുറി വേനൽ മഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിൽ മലയോര മേഖലയിൽ വൻ നാശമാണ് ഉണ്ടായതു. റബ്ബർ, തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ ഏക്കറ് കണക്കി നശിച്ചതോടെ പലരുടെയും ഉപജീവനമാർഗ്ഗം പോലും നിലച്ച അവസ്ഥയിലാണ്. അർഹമായ നഷ്ടപരിഹാരം എത്രയും വേഗം ഇവർക്ക് അനുവദിച്ച് കൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts

ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ

Aswathi Kottiyoor

തില്ലങ്കേരിയിൽ നേത്രപരിശോധനാ ക്യാമ്പ് 16ന്

Aswathi Kottiyoor

ആനമതിൽ നിർമ്മിക്കൂ മനുഷ്യ ജീവൻ രക്ഷിക്കൂ, ഞങ്ങൾ നിങ്ങളോടൊപ്പം’ – ആറളം ഫാമിൽ ബിജെ പി യുടെ ദ്വിദിന സഹവാസ സമര സംഗമം

Aswathi Kottiyoor
WordPress Image Lightbox