23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Iritty

ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

ഇ​രി​ട്ടി : ഇ​രി​ട്ടി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഒ​റ്റ മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത് നി​യ​മം ലം​ഘി​ച്ച 45 വാ​ഹ​ന​ങ്ങ​ൾ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സ് എ​ന്ന പേ​രി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​രി​ട്ടി മേ​ഖ​ല​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​രി​ട്ടി ടൗ​ൺ, ജ​ബ്ബാ​ർ​ക​ട​വ്, കീ​ഴൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് 45 വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ പി​ഴ ഈ​ടാ​ക്കി​യ​ത്. പെ​ർ​മി​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ്, ലൈ​സ​ൻ​സ് എ​ന്നി​വ ഇ​ല്ലാ​തെ​യും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​നം ഓ​ടി​ക്കു​ക, മ​ൾ​ട്ടി​ക​ള​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രേ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പൊ​തു​നി​ര​ത്തി​ൽ അ​പ​ക​ടം ഇ​ല്ലാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നതി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സ് ആ​രം​ഭി​ച്ച​ത്.

ഇ​രി​ട്ടി ജോ​യി​ൻ​റ് ആ​ർ​ടി​ഒ എ.​സി. ഷീ​ബ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എം​വി​ഐ വൈ​കു​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഡി.​കെ. ഷീ​ജി, വി.​ആ​ർ. ഷ​ന​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ​രി​ശോ​ധ​ന ഇ​നി​യും തു​ട​രും.

Related posts

കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും

Aswathi Kottiyoor

പെൻഷൻകാർ ഒക്ടോബർ 25 ന് മുൻപ് മസ്റ്ററിങ് നടത്തണം

Aswathi Kottiyoor

ആറളത്തെ കോൺഗ്രസ് ഭവൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox