28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം ജൂണിനുമുമ്പ്‌
Kerala

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം ജൂണിനുമുമ്പ്‌

കോവിഡ്‌ കാരണം നിർത്തിവച്ച ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പ്‌ പൂർത്തിയാക്കും. കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിൽ നൽകിയ സത്യവാങ്മൂലത്തിൽ ഹയർ സെക്കൻഡറി ഡയറക്ടറാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ വർഷത്തെ അപേക്ഷയിലെ നടപടികൾ നിർത്തിവയ്‌ക്കണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഹയർ സെക്കൻഡറി അധ്യാപകർ ട്രിബ്യൂണലിനെ സമീപിച്ചത്‌.

2021–-22ലെ അപേക്ഷകരുടെ യോഗ്യത അനുസരിച്ച്‌ താൽകാലിക പട്ടിക തയ്യാറായിട്ടുണ്ട്‌. ആകെയുള്ള ഒഴിവിൽ പത്ത്‌ ശതമാനം കമ്പാഷണേറ്റ്‌, 20 ശതമാനം പ്രിഫറൻഷ്യൽ എന്നിങ്ങനെയാണ്‌ നികത്തുന്നത്‌. വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഈ ശതമാനം പുനരേകീകരിക്കണം എന്നാണ്‌ ആവശ്യം. ഈ രീതിയിലേക്ക്‌ മാറ്റിയാൽ കുറഞ്ഞ എണ്ണംമാത്രമുള്ള വിഷയങ്ങളിലെ അധ്യാപകർക്ക്‌ സ്ഥലംമാറ്റം ലഭിക്കുന്നത്‌ പ്രയാസമാകുമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

ഹയർ സെക്കൻഡറി ഡയറക്ടർക്കുവേണ്ടി ഗവ. പ്ലീഡർ അഡ്വ. എസ്‌ എസ്‌ രാജീവ്‌, അധ്യാപകർക്കായി അഡ്വ. ഫക്രുദീൻ എന്നിവർ ഹാജരായി. കേസ്‌ 20ന്‌ വീണ്ടും പരിഗണിക്കും.

Related posts

*സഹയാത്രികൻ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ.*

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 43.4 ശ​ത​മാ​നം

Aswathi Kottiyoor

താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്ല

Aswathi Kottiyoor
WordPress Image Lightbox