• Home
  • Kerala
  • തലശേരി ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പാംപ്ലാനിയുടെ സ്ഥാനാരോഹണം 20ന്‌
Kerala

തലശേരി ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പാംപ്ലാനിയുടെ സ്ഥാനാരോഹണം 20ന്‌

തലശേരി അതിരൂപത ആർച്ച്‌ ബിഷപ്പായി നിയമിതനായ മാർ ജോസഫ്‌ പാംപ്ലാനിയുടെ സ്ഥാനാരോഹണം 20ന്‌. സെന്റ്‌ ജോസഫ്‌സ്‌ കത്തീഡ്രൽ ചർച്ചിൽ രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന ചടങ്ങ്‌ കർദിനാൾ ഓസ്‌വാൾഡ്‌ ഗ്രേഷ്യസ്‌ ഉദ്‌ഘാടനംചെയ്യും. മേജർ ആർച്ച്‌ ബിഷപ്പ്‌ കർദിനാൾ ജോർജ്‌ ആലഞ്ചേരി അധ്യക്ഷനാകും.
ഇന്ത്യയിലെ അപ്പോസ്‌തലിക്‌ നൂൺഷ്യോ ലിയോ പോൾഡോ ഗിരെല്ലി വിശിഷ്‌ടാതിഥിയാകും. നിലവിലുള്ള ആർച്ച്‌ബിഷപ്പ്‌ മാർ ജോർജ്‌ ഞെരളക്കാട്ടിന്‌ യാത്രയയപ്പും നൽകും. മന്ത്രിമാരായ എം വി ഗോവിന്ദൻ, റോഷി അഗസ്‌റ്റിൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബിഷപ്പുമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ ആശംസനേരും.
ആർച്ച്ബിഷപ് മാർ ജോർജ്‌ ഞെരളക്കാട്ട്‌ എഴുപത്തഞ്ച് വയസ്‌ പൂർത്തിയായതിനെത്തുടർന്ന്‌ വിരമിക്കുന്ന ഒഴിവിലാണ് അതിരൂപതയെ നയിക്കാൻ മാർ ജോസഫ്‌ പാംപ്ലാനിയെ നിയമിച്ചത്‌. 1953-ൽ സ്ഥാപിതമായ തലശേരി അതിരൂപതയുടെ നാലാമത്തെ മേലധ്യക്ഷനാണ്‌ ഇദ്ദേഹം. സിറോ -മലബാർ സഭ മെത്രാൻ സിനഡിന്റെ സെക്രട്ടറിയുമാണ്‌.

Related posts

വൈദ്യുതി നിരക്ക് വർധനയിൽ പുനഃപരിശോധന: ഉത്തരവ് രണ്ടാഴ്ചയ്ക്കു ശേഷം

Aswathi Kottiyoor

സൂര്യകിരൺ’ വ്യോമാഭ്യാസ പ്രകടനം ഇന്ന് (ഫെബ്രുവരി 05)

Aswathi Kottiyoor

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox