• Home
  • Kerala
  • തണ്ണീർമുക്കം: കാർഷിക കലണ്ടർ പരിഗണനയിൽ.
Kerala

തണ്ണീർമുക്കം: കാർഷിക കലണ്ടർ പരിഗണനയിൽ.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടുത്ത വർഷം മുതൽ കാർഷിക കലണ്ടർ അനുസരിച്ചു തുറക്കുന്നത് പരിഗണനയിൽ. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉപദേശക സമിതി യോഗം ശുപാർശ ചെയ്യും. കൃഷി മന്ത്രിയുമായി ചർച്ച ചെയ്തും കാർഷിക കലണ്ടറിൽ ഭേദഗതി വരുത്തണോ എന്ന് വിദഗ്ധരോട് അഭിപ്രായം തേടിയുമായിരിക്കും തീരുമാനം. അടുത്ത വർഷം മുതൽ കാർഷിക കലണ്ടർ പാലിക്കാൻ പാടശേഖര സമിതികളോട് നിർദേശിക്കും.

മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കലക്ടർ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. ദലീമ ജോജോ എംഎൽഎ, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് എന്നിവരും ആലപ്പുഴ – കോട്ടയം ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷർ, മത്സ്യത്തൊഴിലാളി സംഘടനകളുടെയും കർഷക തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Related posts

ബഫർസോൺ: സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

Aswathi Kottiyoor

സഹകരണസംഘങ്ങൾ വിരൽത്തുമ്പിൽ ; ഓൺലെെൻ പദ്ധതി ഉദ്‌ഘാടനം 20ന്‌ ; സംഘത്തിന്റെ രേഖകൾ ആർക്കും ലഭ്യമാകും

Aswathi Kottiyoor

മാക്കൂട്ടം പാതയിൽ മാലിന്യം തള്ളൽ നടപടികൾ കർശനമാക്കി കുടക് വന്യജീവി സങ്കേതം അധികൃതർ

Aswathi Kottiyoor
WordPress Image Lightbox