കേളകം: വിപണിയിൽ നാളികേര വില കുത്തനെ ഇടിഞ്ഞതോടെ കേരകർഷകരുടെ നടുവൊടിയുന്നു.
മാസങ്ങൾക്ക് മുമ്പ് 42 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോൾ വില 28 രൂപ മാത്രമാണ്. പലയിടത്തും നാളികേരം എടുക്കുന്നുമില്ല. ഉത്പാദനച്ചെലവും പണിക്കൂലിയും കഴിച്ചുകഴിഞ്ഞാൽ കർഷകനുള്ളത് ചകിരിതൊണ്ടു മാത്രം. എന്നാൽ വിപണിയിൽ വെളിച്ചണ്ണ വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ലിറ്ററിന് 165 – 170 രൂപ വരെയാണ് വില.
ചില കമ്പനികൾ വെളിച്ചെണ്ണയ്ക്ക് 190 രൂപ വരെ ഈടാക്കുന്നുണ്ട് . ഉപഭോഗം കുറഞ്ഞു എന്നാണ് വ്യാപാരികൾ തേങ്ങ വില ഇടിവിന് കാരണമായി പറയുന്നത്. എന്നാൽ അന്യസംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന നാളികേരത്തിന് അവിടെ 30 രൂപ വരെ നൽകേണ്ടി വരുന്നുണ്ടന്നും കൊപ്ര വ്യാപാരികൾ സമ്മതിക്കുന്നു. കേരളത്തിലെ പ്രത്യേകിച്ച് മലയോരങ്ങളിലെ നാളികേരത്തിൽനിന്ന് വെളിച്ചെണ്ണ ലഭിക്കുന്നത് കുറവാണെന്നാണ് ഇവരുടെ വാദം.
എങ്കിലും തൊഴിൽ കൂലി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടി. തെങ്ങ് കയറ്റ തൊഴിലാളിക്ക് തെങ്ങൊന്നിന് 20 രൂപയിൽ നിന്ന് 25-35 രൂപയുടെ വർധനയും തടം തുറക്കൽ, വളമിടൽ തുടങ്ങിയ പണികൾക്ക് ഉച്ചപ്പണിക്ക് 400 രൂപ ഉണ്ടായിരുന്നിടത്ത് 500 -600 രൂപ വരെയായും വർധിച്ചു. ടൗണുകളി
ലാകട്ടെ തെങ്ങിൽ കയറുന്നതിന് 60 -70 വരെയും കൂലിപ്പണിക്ക് 750 രൂപയും നൽകണം.
കൂടാതെ മണ്ഡരിയും കുമ്പുചീയൽ തുടങ്ങിയ പരമ്പരാഗത രോഗങ്ങൾ കൂടാതെ ഓല ഉണങ്ങുന്ന പുതിയ രോഗബാധയും കർഷകരെ വല്ലാത്ത ദുരിതത്തിലാക്കുന്നു. വിലത്തകർച്ചയും ഉയർന്ന കൂലിച്ചെലവും കാരണം കേരനാട്ടിൽ നിന്നും ഈ കല്പവൃക്ഷം അപ്രത്യക്ഷമാകുന്ന അവസ്ഥയാണ്.
previous post