25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാ​ടി​ന്‍റെ വി​ക​സ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്: മു​ഖ്യ​മ​ന്ത്രി
Kerala

നാ​ടി​ന്‍റെ വി​ക​സ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് വീ​ണ്ടും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്യു​മെ​ന്നു വി​ശ്വാ​സ​മു​ള്ള​തു കൊ​ണ്ടാ​ണ് അ​വ​ർ തു​ട​ർ​ഭ​ര​ണം സ​മ്മാ​നി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വീ​ണ്ടും ഭ​ര​ണ​ത്തി​ൽ വ​രു​ന്ന​തു ത​ട​യാ​ൻ യു​ഡി​എ​ഫ് എ​ല്ലാ കു​ത്സി​ത ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ജ​ന​ങ്ങ​ൾ അ​തി​ലൊ​ന്നും വീ​ണി​ല്ല. നാ​ടി​നെ കു​റി​ച്ചും വി​ക​സ​ന​ത്തെ കു​റി​ച്ചും അ​വ​ർ​ക്ക് കൃ​ത്യ​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്. നാ​ടി​ന്‍റെ വി​ക​സ​ന​വും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. വി​ക​സ​നം ഞ​ങ്ങ​ൾ​ക്കാ​കം നി​ങ്ങ​ൾ​ക്ക് പാ​ടി​ല്ല എ​ന്ന സ​ങ്കു​ചി​ത ചി​ന്താ​ഗ​തി​യാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. കെ-​റെ​യി​ലി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കെ-​റെ​യി​ലി​നെ യു​ഡി​എ​ഫ് എ​തി​ർ​ക്കു​ന്പോ​ൾ അ​വ​ർ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​ണ് തു​ര​ങ്കം വെ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം പ്ര​ബു​ദ്ധ​രാ​യ ജ​ന​ത തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹാ​ഭി​ലാ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ൽ വ​രു​ത്തു​ക ത​ന്നെ ചെ​യ്യും, കെ-​റെ​യി​ൽ പ​ദ്ധ​തി പ​രി​സ്ഥി​തി​പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്നാ​ണ്‌ ചി​ല​രു​ടെ വി​മ​ർ​ശം. എ​ന്നാ​ൽ, ഈ ​പ​ദ്ധ​തി കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​യ്‌​ക്കു​മെ​ന്ന​തി​നാ​ൽ പ​രി​സ്ഥി​തി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. വി​ശ​ദ പ​രി​സ്ഥി​തി​പ​ഠ​നം ന​ട​ക്കു​ന്നു​മു​ണ്ട്‌. പ​രി​സ്ഥി​തി എ​ന്തോ ആ​യി​ക്കോ​ട്ടെ വി​ക​സ​നം മ​തി​യെ​ന്ന്‌ ചി​ന്തി​ക്കു​ന്ന​വ​ര​ല്ല ഞ​ങ്ങ​ളെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Related posts

ജനന,മരണ,വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത ഒരുക്കി തദ്ദേശസ്വയംഭരണ വകുപ്പ് സ്റ്റാൾ

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

Aswathi Kottiyoor

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox