കേളകം: കഴിഞ്ഞ 25 വര്‍ഷത്തോളമായി കേളകത്ത് പ്രവത്തിക്കുന്ന കോഹിനൂര്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി ആരംഭിച്ച കോഹിനൂര്‍ ടൈല്‍ സാനിറ്ററി ഷോറൂമിന്റെയും, മിറര്‍, ഫോട്ടോസ് & സീനറി വിഭാഗത്തിന്റെയും, ഇരട്ടത്തോട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോഹിനൂര്‍ ഡോര്‍ എന്ന സ്ഥാപനത്തിന്റെയും ഉദ്ഘാടനം കേളകത്ത് നടന്നു.
ഡോര്‍സ്&വിന്‍ഡോ വിഭാഗത്തിന്റെ ഉദ്ഘാടനം കേളകം കെ.വി.വി.എസ് ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കാടായവും, മിറര്‍, ഫോട്ടോസ് & സീനറി വിഭാഗത്തിന്റെ ഉദ്ഘാനം കെ.വി.വി.എസ് കേളകം യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജുകുട്ടി വാളു വെട്ടിക്കലും നിര്‍വഹിച്ചു. നൗഷാദ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജോസഫ് പാറയ്ക്കല്‍, സുമേഷ് തത്തുപാറ, സി.പി ഷാജി, സന്തോഷ് മണ്ണാര്‍കുളം, ഡിബിന്‍ ബെന്നി തുടങ്ങിയവര്‍ സംബന്ധിച്ചു.
previous post