24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • സ്വകാര്യ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചു
kannur

സ്വകാര്യ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചു

പതിനെട്ട്‌ വയസ്സിനു മുകളിലുള്ളവർക്ക്‌ പണം നൽകിയുള്ള ബൂസ്റ്റർ ഡോസ്‌ വിതരണം ഞായറാഴ്ച ആരംഭിച്ചു. രണ്ടാം ഡോസെടുത്ത്‌ ഒമ്പതുമാസം കഴിഞ്ഞവർക്കാണ്‌ അവസരം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം സ്വകാര്യ വാക്സിൻ കേന്ദ്രങ്ങൾ വഴി മാത്രമാണ്‌ വിതരണം. മുൻഗണനാ വിഭാഗക്കാർക്കുള്ള ഡോസ്‌വിതരണം പഴയ രീതിയിൽ സൗജന്യമായി ലഭിക്കും.

കോവിനിൽ ഓൺലൈനായും വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തിയും കരുതൽ ഡോസിനായി രജിസ്റ്റർ ചെയ്യാം. കോവിഷീൽഡ്‌, കോവാക്‌സിൻ ഡോസിന്‌ 225 രൂപയാണ്‌. 150 രൂപ സേവന ചാർജായും ഈടാക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഇതുവരെ 5,36,17,914 ഡോസ്‌ കോവിഡ്‌ വാക്സിനാണ്‌ വിതരണം ചെയ്തത്‌. 2,82,52,945 പേർ ആദ്യഡോസും 2,41,11,500 പേർ രണ്ടാംഡോസുമെടുത്തു. 12,53,469 പേരാണ്‌ കരുതൽ ഡോസ്‌ സ്വീകരിച്ചത്‌.

Related posts

കണ്ണൂർ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല

Aswathi Kottiyoor

തെറ്റായ സർവേ റിപ്പോര്‍ട്ട്: ഇ​രി​ട്ടിയിൽ സർവേയര്‍മാര്‍ക്കെതിരെ നടപടി

Aswathi Kottiyoor

പാർലമെന്‍റ് അംഗങ്ങളുടെ എണ്ണത്തിൽ കേരളത്തിൽ നമ്പർ വൺ ജില്ലയെന്ന ബഹുമതി കണ്ണൂരിന് സ്വന്തം

Aswathi Kottiyoor
WordPress Image Lightbox