26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓരോ നാലു മാസവും പുതിയ വകഭേദം; യൂറോപ്പിൽ പുതിയ കോവിഡ് തരംഗം
Kerala

ഓരോ നാലു മാസവും പുതിയ വകഭേദം; യൂറോപ്പിൽ പുതിയ കോവിഡ് തരംഗം

ഓരോ നാലു മാസത്തിനും പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതിനാൽ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയർത്തുകയാണെന്ന് യുഎൻ മുന്നറിയിപ്പ്. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആണ് കോവിഡിന്‍റെ പുതിയ തരംഗത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എല്ലായിടത്തും എല്ലാ വ്യക്തികൾക്കും വാക്സിനുകൾ എത്തിക്കാൻ സർക്കാരുകളും മരുന്നു കന്പനികളും കൈകോർത്തു പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരോ ദിവസവും 15 ലക്ഷം കോവിഡ് കേസുകളാണ് ലോകമെന്പാടുമായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഏഷ്യയുടെ ചില ഭാഗങ്ങളിൽകോവിഡ് സ്ഫോടനങ്ങൾ തുടരുകയാണ്. അതേസമയം, യൂറോപ്പിൽ ഉടനീളം പുതിയ തരംഗമാണ് കാണുന്നത്. ചില രാജ്യങ്ങളിൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ മരണ നിരക്കും ആശങ്ക വർധിപ്പിക്കുന്നതാണ്.

കോവിഡിന്‍റെ വ്യാപന ശേഷി എത്രത്തോളം വേഗമുള്ളതാകാമെന്നതിന്‍റെ സൂചനയാണ് ഒമിക്രോൺ വകഭേദത്തിന്‍റെ വരവ്. മുൻ നിര രാജ്യങ്ങൾ രണ്ടാം ബൂസ്റ്റർ ഡോസിനായി ഒരുങ്ങുന്പോൾ മനുഷ്യരാശിയുടെ മൂന്നിലൊന്ന് ഇനിയും ഒറ്റ വാക്സിൻ പോലും എടുക്കാതെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത വകഭേദം എപ്പോൾ എന്ന ചോദ്യം മാത്രമാണ് ലോകത്തിനു മുന്നിൽ ശേഷിക്കുന്നത്. സന്പന്ന രാജ്യങ്ങളിൽ മാത്രമല്ല ലോകത്തിന്‍റെ എല്ലാ കോണിലേക്കും വാക്സിൻ എത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തിന്‍റെ പുതിയ രൂപം മുൻ വൈറസുകളേക്കൾ വ്യാപനശേഷി കൂടുതലുള്ളവയാണെന്നാണ് കാണുന്നത്. ജനുവരി 19ന് യുകെയിൽ XE വകഭേദം (BA.1 -BA.2) ആദ്യമായി കണ്ടെത്തി.

രാജ്യതലത്തിൽ, ഏറ്റവും കൂടുതൽ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്തത് ദക്ഷിണ കൊറിയയിൽ നിന്നാണ് (20,58,375 പുതിയ കേസുകൾ; 16 ശതമാനം കുറവ്), ജർമനി (13,71,270 പുതിയ കേസുകൾ; 13 ശതമാനം കുറവ്), ഫ്രാൻസ് (9,59,084 പുതിയ കേസുകൾ; 13 ശതമാനം വർധന), വിയറ്റ്നാം (7,96,725 പുതിയ കേസുകൾ; 29 ശതമാനം കുറവ്), ഇറ്റലി (4,86,695 പുതിയ കേസുകൾ; 3 ശതമാനം ഇടിവ്).

ഏപ്രിൽ മൂന്നു വരെ, ആഗോളതലത്തിൽ ഇതുവരെ 489 ദശലക്ഷത്തിലധികം കേസുകളും 60 ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related posts

തിരുവനന്തപുരം അങ്കമാലി ഗ്രീന്‍ഫീല്‍ഡ് പാത: കല്ലിടൽ ഈ വർഷം തുടങ്ങും ; അലൈൻമെന്റിൽ മാറ്റം

Aswathi Kottiyoor

മാധ്യമങ്ങൾ അധികാരവ്യവസ്ഥയുടെ നെടുംതൂണായി: മന്ത്രി എം ബി രാജേഷ്‌

Aswathi Kottiyoor

നിയമലംഘനം കണ്ടെത്താൻ ബസുകളിൽ നിരീക്ഷണത്തിന് ക്യാമറ, പരാതി നൽകാൻ വാട്സപ്പ് നമ്പർ: മന്ത്രി ആൻറണി രാജു

Aswathi Kottiyoor
WordPress Image Lightbox