റിസർവേഷൻ ടിക്കറ്റില്ലാതെ തീവണ്ടികളിലെ ജനറൽ കോച്ചിൽ ഇരിക്കാം. ഏപ്രിൽ അവസാനത്തോടെ കേരളത്തിലോടുന്ന മുഴുവൻ വണ്ടികളിലും ജനറൽ കോച്ചിൽ റിസർവേഷൻ നിർത്തും. ജനശതാബ്ദി, രാജധാനി ഒഴികെയുള്ളവയിലാണ് ഈ മാറ്റം.
മേയ് ഒന്നിനാണ് പൂർണമായും അൺ റിസർവ്ഡ് കോച്ച് പുനഃസ്ഥാപിക്കുന്നതെങ്കിലും ഏപ്രിൽ പകുതിയോടെ മാറ്റുമെന്നാണ് റെയിൽവേ നൽകുന്ന സൂചന. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 74 വണ്ടികളിൽ മാറ്റംവരും.
മാർച്ച് 10 മുതൽ മേയ് ഒന്നുവരെ ഏഴുഘട്ടമായിട്ടാണ് ജനറൽ സിറ്റിങ് കോച്ചുകളിലെ റിസർവേഷൻ നീക്കിത്തുടങ്ങിയത്. നേത്രാവതി, മംഗള ഉൾപ്പെടെയുള്ള വണ്ടികളാണ് ബാക്കിയുള്ള
previous post