24.5 C
Iritty, IN
November 28, 2023
  • Home
  • Kanichar
  • എം. സി. എഫുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു
Kanichar

എം. സി. എഫുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു

കണിച്ചാർ മിനി എം. സി. എഫുകളുടെയും ബോട്ടിൽ ബൂത്തുകളുടെയും ഉദ്ഘാടനം ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ. കെ. സോമശേഖരൻ വ്യാഴാഴ്ച നിർവഹിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മിനി എം. സി. എഫ്. ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. 11. 55 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് പരിധിയിൽ 26 ഇടങ്ങളിലായി 13 മിനി എം. സി. എഫുകളും 13 ബോട്ടിൽ ബൂത്തുകളുമാണ് സ്ഥാപിക്കുക. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ബി. വി. വിഷ്ണു തയ്യാറാക്കിയ മാതൃകയിലാണ് എം. സി. ഫ്. , ബോട്ടിൽ ബൂത്തുകൾ നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

Related posts

കണിച്ചാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം

Aswathi Kottiyoor

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor

കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.

Aswathi Kottiyoor
WordPress Image Lightbox