24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിഷുവിന്‌ 2 മാസത്തെ പെൻഷൻ ; 1746. 44 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു
Kerala

വിഷുവിന്‌ 2 മാസത്തെ പെൻഷൻ ; 1746. 44 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു

വിഷു പ്രമാണിച്ച്‌ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക്‌ 3200 രൂപ വീതമാണ്‌ ലഭിക്കുക. ഇതിനായി‌ 1746. 44 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു. 1537.88 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷനും 208.56 കോടി രൂപ ക്ഷേമ പെൻഷനുമാണ്‌. 50,32,737 പേർ‌ സാമൂഹ്യസുരക്ഷാ പെൻഷന്‌ അർഹരാണ്‌. 25.97 ലക്ഷം പേർക്ക്‌ അവരവരുടെ ബാങ്ക്‌ അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ടെത്തിക്കും. ക്ഷേമ പെൻഷൻ അതത്‌ ക്ഷേമനിധി ബോർഡ്‌ വിതരണം ചെയ്യും. പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം

Related posts

പൊക്കാളി നെല്ല് ഏറ്റെടുക്കാനാളില്ല ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Aswathi Kottiyoor

എസ്പിസി, എൻസിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ്.

Aswathi Kottiyoor

*ആ രണ്ടുചോദ്യങ്ങള്‍ ചുരുളഴിച്ചു; വിഷം വാങ്ങികൊടുത്തപ്പോള്‍ മകനും അറിഞ്ഞില്ല അമ്മൂമ്മയെ കൊല്ലാനാണെന്ന്.*

Aswathi Kottiyoor
WordPress Image Lightbox