• Home
  • Kerala
  • പെട്രോളിൽ എഥനോൾ കൂട്ടിയും തട്ടിപ്പ്‌ ; വാഹന എൻജിൻ തകരാറാകും
Kerala

പെട്രോളിൽ എഥനോൾ കൂട്ടിയും തട്ടിപ്പ്‌ ; വാഹന എൻജിൻ തകരാറാകും

ദിവസവും വില വർധിപ്പിക്കുന്നതിന്‌ പിന്നാലെ പെട്രോളിൽ എഥനോളിന്റെ തോത്‌ ഉയർത്തി വഞ്ചിക്കാനും കേന്ദ്ര സർക്കാർ നീക്കം. എഥനോളിന്റെ അളവ് 8.5 ശതമാനത്തിൽനിന്ന് 10 ലേക്കും പിന്നീട്‌ 20ലേക്കും ഉയർത്തും. അസംസ്‌കൃത എണ്ണ വിലവർധന മറികടക്കാനെന്ന പേരിലാണ്‌ ഇത്‌ ആരംഭിച്ചത്‌. 2025ഓടെ രാജ്യത്ത്‌ ഇതു പൂർണതോതിൽ നടപ്പാക്കും. ഇതിനായി എണ്ണക്കമ്പനികൾക്ക്‌ പ്രതിവർഷം 1000 കോടി ലിറ്റർ എഥനോൾ വേണം. നിലവിൽ 8.5 ശതമാനംവരെ എഥനോളുള്ള “ഇ അഞ്ച്‌’ പെട്രോളാണ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്നത്‌. 10 ശതമാനമുള്ള “ഇ 10′ പെട്രോൾ, എഥനോൾ നിർമാണം കൂടുതലുള്ള മഹാരാഷ്ട്രയിലാണ്‌ ഉപയോഗിക്കുന്നത്‌.

അഞ്ച്‌ ശതമാനം എഥനോൾ ചേർത്താൽ വാഹന എൻജിന്‌ കുഴപ്പമില്ല. എന്നാൽ, 10 ശതമാനത്തിലധികമായാൽ പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാനിടയാക്കും. ഇത് ഇന്ധനപമ്പ്‌, ഇൻജക്ടർ, ഹോസ്‌ എന്നിവയെ ബാധിക്കും. എഥനോളിന് ജ്വലനക്ഷമത പെട്രോളിനേക്കാൾ കൂടുതലാണെങ്കിലും ഊർജലഭ്യത കുറവാണ്. ഇത് ഇന്ധനക്ഷമത കുറയ്‌ക്കും. എഥനോൾ ചേർക്കുമ്പോൾ പെട്രോൾ പമ്പിലെ ടാങ്കിൽ ജലാംശം കൂടുതലായി രൂപപ്പെടുന്നത്‌ തടയാൻ പമ്പ് ഉടമകളോട്‌ കമ്പനി നിർദേശിച്ചിട്ടുണ്ട്.

Related posts

ഓട്ടോകാസ്‌റ്റിൽനിന്ന്‌ മണലിഷ്‌ടിക:സംരംഭത്തിന്‌ തുടക്കമായി

Aswathi Kottiyoor

സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പ്: മോക്ക്ഡ്രിൽ നടത്തി

Aswathi Kottiyoor
WordPress Image Lightbox