കോവിഡ് കാലത്തും പദ്ധതിവിഹിതത്തിന്റെ 88.6 ശതമാനവും ചെലവഴിച്ച് വിദ്യാഭ്യാസവകുപ്പ്. കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ച 925 കോടിയിൽ 819.53 കോടി രൂപയാണ് ചെലവഴിച്ചത്. 38 പദ്ധതിയിലായി 551 ഘടകത്തിന് വിഹിതം മാറ്റിവച്ചു.
സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം മികച്ച നിലയിലാണ് നടന്നത്. ഇത് ചരിത്രനേട്ടമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പദ്ധതി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.