25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ഒമിക്രോൺ പുതിയ വകഭേദത്തിനെതിരെ മുൻകരുതൽ*
Kerala

*ഒമിക്രോൺ പുതിയ വകഭേദത്തിനെതിരെ മുൻകരുതൽ*

കോവിഡ് പരത്തുന്ന ഒമിക്രോൺ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദമായ ‘എക്സ്ഇ’യ്ക്കെതിരെ ലോകരാജ്യങ്ങളുടെ മുൻകരുതൽ. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസമാണ് എക്സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്. കോവിഡ് ബാധിച്ച ഒരേ ആളിൽ തന്നെ ഡെൽറ്റയും ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് (ഡെൽറ്റക്രോൺ) റിപ്പോർട്ടുകളുണ്ടായിരുന്നു. സമാനമായി ഒമിക്രോണിന്റെ തന്നെ ബിഎ.1, ബിഎ.2 ഉപവിഭാഗങ്ങൾ ചേരുന്നതാണ് എക്സ്‍ഇ വകഭേദം.

ഡെൽറ്റയോളം വിനാശകാരിയായിരുന്നെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകൾ കുത്തനെ ഉയർത്തിയത് ഒമിക്രോൺ വകഭേദത്തിന്റെ ‘ബിഎ.2’ ഉപവിഭാഗമായിരുന്നു. ഇന്ത്യയിൽ മൂന്നാം തരംഗമായി മാറിയ വ്യാപനത്തിന്റെ കാരണക്കാരനെ ഒമിക്രോണിന്റെ നിഗൂഢ പതിപ്പായാണ് വിശേഷിപ്പിച്ചത്.

‘എക്സ്ഇ’ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഇതു രോഗം കടുക്കുന്നതിനു കാരണമാകുന്നില്ലെന്നും വ്യാപനം പെട്ടെന്ന് അവസാനിക്കുമെന്നുമാണു വിദഗ്ധർ പറയുന്നത്.

Related posts

മൈക്രോസോഫ്റ്റിൽ ഇനി പാസ്‍വേഡ് ഇല്ലാക്കാലം .

Aswathi Kottiyoor

അധ്യാപികമാര്‍ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല: മന്ത്രി ശിവന്‍കുട്ടി

Aswathi Kottiyoor

ഇന്ന് ലോക ഐ.വി.എഫ്. ദിനം; പ്രതീക്ഷകളുടെ പുതിയ തലങ്ങള്‍ നല്‍കി ആരോഗ്യരംഗം

Aswathi Kottiyoor
WordPress Image Lightbox