22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൃഷിഭവനുകളെ റാങ്കിങ്‌ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും: മന്ത്രി പി പ്രസാദ്‌
Kerala

കൃഷിഭവനുകളെ റാങ്കിങ്‌ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും: മന്ത്രി പി പ്രസാദ്‌

സംസ്ഥാനത്തെ കൃഷിഭവനുകളുടെ പ്രവർത്തനം വിലയിരുത്തി റാങ്ക്‌ നിശ്‌ചയിക്കുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയ്ക്ക് പുരസ്കാരം നൽകുമെന്നും കൃഷിമന്ത്രി പി പ്രസാദ്‌ പറഞ്ഞു. “ഞങ്ങളും കൃഷിയിലേക്ക്’ ക്യാമ്പയിനുമായി ബന്ധപ്പെട്ട്‌ ടൗൺഹാളിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിഭവനിലെത്തി സഹായമഭ്യർഥിക്കുന്ന കർഷകരെ തിരസ്കരിക്കരുത്. അവർക്കുവേണ്ട സഹായം ഏതുവിധേനയും നൽകണം. കർഷകന് അന്തസ്സോടെ ജീവിക്കാൻ സാഹചര്യമൊരുക്കണം. പച്ചക്കറി സ്വയം ഉൽപ്പാദിപ്പിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
കാർബൺ ന്യൂട്രൽ കൃഷിയിലൂടെയും ജൈവകൃഷിയിലൂടെയും വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കാനാകും. ഇന്ത്യയിലാദ്യമായി കാർബൺ ന്യൂട്രൽ കൃഷി നടപ്പാക്കാൻ പോകുന്നത് കേരളത്തിലാണ്. 10 വർഷമായി ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിൽ ജൈവകൃഷിയാണ്. കൃഷിവകുപ്പിൽമാത്രം ഒതുങ്ങാതെ മറ്റ് വകുപ്പുകളെക്കൂടി ഉൾപ്പെടുത്തി സംയോജിത കൃഷി നടപ്പാക്കും. കൃഷിഭവൻമുഖേന 100 ദിവസത്തിനുള്ളിൽ കുറഞ്ഞത് 10 സേവനമെങ്കിലും നൽകും. പദ്ധതിയുടെ ഭാഗമായി കർഷക ഗ്രൂപ്പുകൾ രൂപീകരിച്ച്‌ കൃഷി വ്യാപിപ്പിക്കണം. “എന്റെ കൃഷിയിടം, എന്റെ വിപണി’ എന്ന രീതിയിൽ ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള വിപണി മികച്ച ആശയമാണ്. ഒരുലക്ഷത്തിലധികം തൊഴിൽ സൃഷ്ടിക്കാനാകും. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതുവഴി കൂടുതൽ ആളുകൾ കൃഷിയിലേക്ക് ഇറങ്ങും. പരമ്പരാഗത കാർഷിക വിഭവങ്ങളുടെ സംരക്ഷണത്തിന്‌ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ കൃഷി, മണ്ണുപര്യവേഷണ,- മണ്ണുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കായാണ്‌ യോഗം സംഘടിപ്പിച്ചത്‌. ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.

അഗ്രികൾച്ചറൽ പ്രൊഡക്‌ഷൻ കമീഷണർ ഇഷിത റോയി അധ്യക്ഷയായി. കൃഷിവകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, സാബിർ ഹുസൈൻ, അലി അസ്‌ഗർ പാഷ, ജോർജ് അലക്‌സാണ്ടർ, വി ആർ സോണിയ, എലിസബത്ത് പുന്നൂസ്, ജോർജ് സെബാസ്റ്റ്യൻ, സുനിൽകുമാർ, ആർ ശ്രീരേഖ, ടി വി ജയശ്രീ, ഷീല പോൾ എന്നിവർ സംസാരിച്ചു.

Related posts

കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും

Aswathi Kottiyoor

യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ.

Aswathi Kottiyoor

വ​ള​യം​ചാ​ലി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ വി​ള​നാ​ശം

Aswathi Kottiyoor
WordPress Image Lightbox