25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓട്ടോകാസ്‌റ്റ്‌ : 10 കാസ്‌നബ്‌ ബോഗികൾ ഈ മാസം കൈമാറും
Kerala

ഓട്ടോകാസ്‌റ്റ്‌ : 10 കാസ്‌നബ്‌ ബോഗികൾ ഈ മാസം കൈമാറും

ഉത്തര റയിൽവേയ്‌ക്കുവേണ്ടി നിർമിക്കുന്ന 31 കാസ്‌നബ്‌ ബോഗികളിൽ പത്തെണ്ണം ചേർത്തല ഓട്ടോകാസ്‌റ്റ്‌ ഏപ്രിൽ അവസാനം കൈമാറും. റെയിൽവേയുടെ റിസർച്ച്‌ ഡിസൈൻ ആൻഡ്‌ സ്‌റ്റാൻഡേർഡ്‌ ഓർഗനൈസേഷന്റെ ഗുണനിലവാര പരിശോധനയ്‌ക്കുശേഷമാകും ബോഗി കൈമാറുക. ആർഡിഎസ്‌ഒ അധികൃതർ അടുത്തയാഴ്‌ച എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഓട്ടോകാസ്‌റ്റ്‌ എംഡി വി കെ പ്രവിരാജ്‌ അറിയിച്ചു.

ഉത്തര റെയിൽവേയ്‌ക്കായി നേരത്തെ അഞ്ച്‌ ബോഗികൾ കൈമാറിയിരുന്നു. തുടർന്ന്‌ ജനുവരിയിൽ 31 ബോഗികളുടെ കൂടി ഓർഡർ ലഭിച്ചു. പിന്നാലെ കഴിഞ്ഞമാസം ദക്ഷിണ റെയിൽവേയിൽനിന്ന്‌ 34 ബോഗികളുടെ കരാറും കിട്ടി. ഈ 65 ബോഗികളും ജൂണിനുള്ളിൽ നിർമിച്ച്‌ കൈമാറണം.

മണലിഷ്‌ടിക നിർമാണം ഉടൻ
അവശിഷ്‌ട മണലിൽനിന്ന്‌ ഇഷ്‌ടിക നിർമിക്കാനുള്ള പദ്ധതി പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്‌. യന്ത്രങ്ങൾ അടുത്തയാഴ്‌ച എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഈ മാസംതന്നെ ഇഷ്‌ടിക നിർമിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. കേന്ദ്ര ഗവ. സ്ഥാപനമായ കൗൺസിൽ ഓഫ്‌ ഓഫ്‌ സയന്റിഫിക് ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ചിന്‌ (സിഎസ്‌ഐആർ) കീഴിലെ തിരുവനന്തപുരം പാപ്പനംകോട്ടെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയുമായി (എൻഐഐഎസ്‌ടി) ചേർന്നാണ് ഇത്‌ നടപ്പാക്കുക.
അവശിഷ്‌ടത്തിൽനിന്ന്‌ ഇഷ്‌ടിക
ഉരുക്കുനിർമാണത്തിനായി മോൾഡുകൾ മണലിലാണ്‌ തയ്യാറാക്കുന്നത്‌. ഈ മണൽ അവശിഷ്‌ടമായി പുറന്തള്ളാറാണ്‌ പതിവ്‌. മഴക്കാലത്ത്‌ ഇവ മണ്ണിലലിഞ്ഞ്‌ ജലസ്രോതസുകളിലെ വെള്ളത്തിന്‌ നിറം മാറ്റമുണ്ടാകുന്നുണ്ട്‌. ഇതിന്‌ പരിഹാരം കാണാനാണ്‌ ഇഷ്‌ടിക നിർമിക്കുന്നത്‌. ഓട്ടോകാസ്‌റ്റിൽ നിലവിൽ ഉപയോഗശൂന്യമായ 21,600 ടണ്ണിലേറെ മണലുണ്ട്‌. ഇതുപയോഗിച്ച് മൂന്ന് കിലോ ഭാരമുള്ള 72 ലക്ഷം ഇഷ്‌ടികകൾ നിർമിക്കാം. ഒരു മാസം 600 ടൺ അവശിഷ്‌ട മണൽ ഇവിടെ ഉണ്ടാകുന്നുണ്ട്. ഇവയിൽനിന്ന് പ്രതിദിനം 7500 ഇഷ്‌ടിക നിർമിക്കാം.

Related posts

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

വാഹനീയം അദാലത്ത് 15ന്*

Aswathi Kottiyoor

സ്‌കൂൾ പാഠപുസ്‌തകം പരിഷ്‌കരിക്കാൻ സമിതി ; കെ കസ്‌തൂരിരംഗൻ അധ്യക്ഷന്‍.

Aswathi Kottiyoor
WordPress Image Lightbox