21.6 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • ഓടന്തോട് – ആറളം ഫാം പാലത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി ഓടന്തോട് വിജയജ്യോതിസ്വാശ്രയ സംഘാം.
Kelakam

ഓടന്തോട് – ആറളം ഫാം പാലത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി ഓടന്തോട് വിജയജ്യോതിസ്വാശ്രയ സംഘാം.

2019 ജനവരി മാസം 8 ന് പ്രവൃത്തി ഉത്ഘാടനം നിർവ്വഹിച്ച് ഫെബ്രുവരി മാസം 14 ന് പ്രവ്യത്തികൾ തുടങ്ങിയതാണ് ഈ പാലത്തിന്റെ പണികൾ .ആദ്യ വർഷം നല്ല വേഗത്തിൽ പണികൾ നീങ്ങിയെങ്കിലും, പിന്നീട് കാലങ്ങളായി പേരിനു മാത്രം പ്രവൃത്തികൾ നടക്കുന്നു. ഉടനെ തീർക്കുവാൻ ഉദ്ദേശ്യമില്ലാത്തതുപോലെയാണ് പ്രവൃത്തികൾ നടക്കുന്നത് . സർക്കാറിൽ നിന്നും ആവശ്യമായ ഫണ്ടുകൾ ലഭിക്കാത്തതാണ് കാരണമെന്ന് പറയുന്നു.

ഈ പാലത്തിന്റെയും വളയഞ്ചാൽ പാലത്തിന്റെയും ആറളം ഫാമിലുള്ള മറ്റ് കെട്ടിടങ്ങളുടെയും അടക്കം ഏതാണ്ട് 68 കോടി രൂപയുടെ പ്രവൃത്തികളുടെ ഉത്ഘാടനം അന്നത്തെ പട്ടികജാതി-പട്ടികവകുപ്പ് മന്ത്രി ശ്രി. എ.കെ.ബാലൻ അവർകൾ നിർവ്വഹിച്ചതാണ്. അന്നത്തെ പൊതുയോഗത്തിൽ 18 മാസം കൊണ്ട് പണികൾ തീർത്ത് ഗതാഗതത്തിന് പാലം തുറന്നുകൊടുക്കാമെന്ന് ബഹു.മന്ത്രിയും കരാറുകാരനും പ്രഖ്യാപിച്ചതുമാണ്.

എന്നാൽ 3 വർഷം കഴിഞ്ഞിട്ടും പാലം യാത്രാ യോഗ്യമായിട്ടില്ല. ഏതാണ്ട് 90% പണികളും തീർന്നിട്ടുള്ളതുകൊണ്ട് കരാറുകാരൻ വിചാരിച്ചാൽ ഒരു മാസം കൊണ്ട് പണികൾ തീർക്കാവുന്നതേയുള്ളൂ.

ആറളം ഫാം രൂപീകരണത്തിനു മുൻപ് മുതൽ കൂപ്പ് റോഡായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ഇപ്പോൾ ഒരു വശം PWD റോഡും മറുവശം പഞ്ചായത്ത് റോഡുമാണ്. ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായ പേരാവൂർ സെന്റ് ജോസഫ് ഹൈസ്ക്കുളിലേക്കും, തൊണ്ടിയിൽ ആസ്പത്രിയിലേക്കും കുടിയേറ്റ മേഖലയായ ആറളം ,അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിന്നുള്ള ജനങ്ങൾ പുഴ മുറിച്ചു കടക്കുന്നതിന് കടത്തുതോണിയെയാണ് ആശയിച്ചിരുന്നത്.
1979ൽ കാരിത്താസ് സംഘടനയും നാട്ടുകാരും ചേർന്ന് ഒരു തൂക്കുപാലം നിർമ്മിക്കുകയും, മലവെള്ളപ്പാച്ചിലിൽ ഇത് ഒഴുകിപ്പോകുകയും ചെയ്തു. പിന്നെയും കുറച്ചു കൂടി ഉയരത്തിൽ പുനർനിർമ്മിച്ചുവെങ്കിലും 2007 ലെ ഉരുൾപൊട്ടലിൽ ഈ തൂക്കുപാലം പൂണ്ണമായി നഷ്ടപ്പെടുകയും ചെയ്തു.
വളരെ അധികം യാത്രാക്ലേശ മനുഭവിക്കുന്ന ഈ പ്രദേശത്തെ ജനങ്ങളും ,ആറളം ഫാമിലെ ജനങ്ങളും സഹകരിച്ച് അന്നത്തെ കണിച്ചാർ പഞ്ചായത്ത് മെമ്പർ ശ്രീ.സ്റ്റാനി എടത്താഴെയുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റിയുണ്ടാക്കി വാവലിപ്പുഴയ്ക്ക് കുറുകെ കണിച്ചാർ- ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരു ചപ്പാത്ത് നിർമ്മിക്കുകയും ചെയ്തു.വിവിധ ഘട്ടങ്ങളിലായി ഏകദേശം 10 ലക്ഷത്തോളം രൂപ മുടക്കിയാണ് ഈ ചപ്പാത്ത് നിർമ്മിച്ചത്.
വേനൽക്കാലത്ത് നൂറു കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നു പോയിക്കൊണ്ടിരുന്ന ഈ വഴി , പാലം പണി തുടങ്ങിയതോടെ മറ്റ് യാത്രാ സൗകര്യമൊരുക്കാതെ വാഹന ഗതാഗതം അടക്കമുള്ള യാത്ര നിരോധിച്ചിരിക്കയാണ്.
ആറളം ഫാമിന്റെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങൾക്കും, ആറളം ഫാമിൽ താമസിക്കുന്ന തൊഴിലാളികൾക്കും, ജീവനക്കാർക്കും, ഫാം സ്കൂളിലേയും പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെയും അധ്യാപകരും ജീവനക്കാരു മുൾപ്പെടെ വലിയൊരു ജനവിഭാഗം യാത്ര ചെയ്തു കൊണ്ടിരുന്ന ഒരു വഴിയാണ് അടഞ്ഞുകിടക്കുന്നത്.വയനാട് ,കൊട്ടിയൂർ ,കേളകം, കണിച്ചാർ, പേരാവൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്കു വളരെ എളുപ്പത്തിൽ ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന പാലമാണ് പണി തീർക്കാതെ മുടങ്ങിക്കിടക്കുന്നത്.

പട്ടികജാതി-പട്ടിക വകുപ്പിന് നബാർഡ് അനുവദിച്ച തുക കൊണ്ടാണ് ഈ പാലത്തിന്റെയും മറ്റും പണികൾ നടക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ആയതിനാൽ ബഹു .കേരള സർക്കാറിന്റെയും ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുടെയും സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണ്. കഴിയും വേഗം പണികൾ തീർത്ത് ഈ മഴക്കാലത്തിനു മുൻപായി പാലം തുറന്നു കൊടുത്ത് യാത്രാ സൗകര്യമൊരുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അല്ലാത്തപക്ഷം പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് മറ്റ് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് തീരുമാനമെന്ന് സംഘം പ്രസിഡണ്ട് ശ്രീ.ബേബി പാറയ്ക്കൽ അറിയിച്ചു.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി.

Aswathi Kottiyoor

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor

വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് കേളകത്തും നാളെ ഉപവാസ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Aswathi Kottiyoor
WordPress Image Lightbox