30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ ഇന്ന് 256 പേര്‍ക്ക് കോവിഡ്; 378 പേര്‍ക്ക്‌ രോഗമുക്തി
Kerala

സംസ്ഥാനത്ത്‌ ഇന്ന് 256 പേര്‍ക്ക് കോവിഡ്; 378 പേര്‍ക്ക്‌ രോഗമുക്തി

കേരളത്തില്‍ 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 56 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,130 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 378 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 78, കൊല്ലം 27, പത്തനംതിട്ട 7, ആലപ്പുഴ 14, കോട്ടയം 49, ഇടുക്കി 9, എറണാകുളം 84, തൃശൂര്‍ 49, പാലക്കാട് 3, മലപ്പുറം 3, കോഴിക്കോട് 28, വയനാട് 15, കണ്ണൂര്‍ 8, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2502 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Related posts

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്‌സ‌സ് അനുവദിക്കും.

Aswathi Kottiyoor

ഏഷ്യാ കപ്പ്: പാണ്ഡ്യ പഞ്ച്; ആവേശപ്പോരില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

Aswathi Kottiyoor

ദീപ പി മോഹനന്‌ നീതി ഉറപ്പാക്കും; അധ്യാപകനെ മാറ്റിനിർത്താൻ വൈകിയാൽ നടപടി: മന്ത്രി ഡോ. ആർ ബിന്ദു .

Aswathi Kottiyoor
WordPress Image Lightbox