27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വനിതകള്‍ നേതൃരംഗത്തേക്ക് വരണം: കെ കെ ഷൈലജ
Kerala

വനിതകള്‍ നേതൃരംഗത്തേക്ക് വരണം: കെ കെ ഷൈലജ

ബാങ്കിംഗ് മേഖലയിലെ വനിതാ ജീവനക്കാര്‍ കൂടുതല്‍ കൂടുതലായി സംഘടന പ്രവര്‍ത്തനത്തിലേക്കും നേതൃ പദവിയിലേക്കും കടന്ന് വരണമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ഏപ്രില്‍ 26, 27 തീയ്യതികളില്‍ തൃശൂരില്‍ വച്ച് നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതിനാലാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ബെഫി സംസ്ഥാന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തൊഴിലിടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണം പെരുകുകയാണ്. ഇതിനെതിരെ വനിതകള്‍ ശക്തമായി പ്രതികരിക്കണം. സത്യാനന്തര കാലത്ത് വ്യാജ പ്രചാരണങ്ങളും വര്‍ധിച്ചിരിക്കുകയാണ്.

സമ്മേളനത്തില്‍ ബെഫി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.എല്‍.പ്രേമലത അദ്ധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റി കണ്‍വീനര്‍ എസ്.സുഗന്ധി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.ഇ.എഫ്.ഐ.സംസ്ഥാന പ്രസിഡണ്ട് ടി.നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍, സി.എന്‍.പാര്‍വ്വതി, ആര്‍.മോഹന, കെ.ആര്‍.സരളാഭായ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പഞ്ചമി (SBI, ഇടുക്കി), രാഗിഷ (കേരള ബാങ്ക്, കോഴിക്കോട്), നീമ പങ്കജ് (കനറാ, പാലക്കാട്), സിമി.ആര്‍ (കേരളാ ബാങ്ക്,കോട്ടയം)മുരുക ലക്ഷ്മി.വി (കേരളാ ബാങ്ക്,ഇടുക്കി), വിനീത വിനോദ് (ഗ്രാമീണ്‍ ബാങ്ക്, തിരുവനന്തപുരം), സ്വാതി (ഗ്രാമീണ്‍ ബാങ്ക്, കോഴിക്കോട്), ശാരിക (കേരളാ ബാങ്ക് ഇടുക്കി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രഭാവതി സ്വാഗതവും കെ.എസ്.രമ കൃതജ്ഞതയും രേഖപ്പെടുത്തി.താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, ലിംഗ വിവേചനം അവസാനിപ്പിക്കുക, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

പുതിയ വനിതാ സബ് കമ്മിറ്റി കണ്‍വീനറായി കെ.എസ്.രമയെ (ബാങ്ക് ഓഫ് ബറോഡ, എറണാകുളം) സമ്മേളനം തിരഞ്ഞെടുത്തു. സിന്ധുജ.എല്‍ (കേരളാ ബാങ്ക്), പ്രഭാവതി. കെ.വി.(കേരളാ ബാങ്ക്), ശോഭന.കെ.വി.(എസ്.ബി.ഐ.), ഇന്ദു കെ.(കേരളാ ഗ്രാമീണ്‍ ബാങ്ക്), വിനീത വിനോദ് .(കേരളാ ഗ്രാമീണ്‍ ബാങ്ക്), അനൂജ ഷംസുദ്ദീന്‍ (റിസര്‍വ്വ് ബാങ്ക്) എന്നിവരാണ് സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍മാര്‍. സമ്മേളനത്തില്‍ നാല്‍പത്തേഴംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

Related posts

അ​തി​തീ​വ്ര മേ​ഖ​ല​ക​ളി​ല്‍ പ​ത്തി​ര​ട്ടി കോ​വി​ഡ് പ​രി​ശോ​ധ​ന; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി

Aswathi Kottiyoor

മൂന്നാംതരംഗം ഉറപ്പായി

Aswathi Kottiyoor

ലോക കേരള സഭ ഇന്ന് ഗവർണർ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox