24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • ആറളം – അയ്യൻകുന്ന് വില്ലേജ് അതിർത്തി പ്രശ്‌നം ചർച്ച ചെയ്തു പരിഹരിക്കണം: താലൂക്ക് സഭ
Uncategorized

ആറളം – അയ്യൻകുന്ന് വില്ലേജ് അതിർത്തി പ്രശ്‌നം ചർച്ച ചെയ്തു പരിഹരിക്കണം: താലൂക്ക് സഭ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ റീസർവേ നടക്കുന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ ആറളം – അയ്യൻകുന്ന് വില്ലേജ് അതിർത്തി നിർണയ തർക്കങ്ങൾ ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കെഎസ്ടിപി റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓവൂചാൽ നിർമിച്ചപ്പോൾ സംഭവിച്ച ആശാസ്ത്രീയതയും ഉയര വിത്യാസം മൂലം ആളുകൾ വീഴുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു. ഇരിട്ടി ടൗണിൽ നടക്കുന്ന കീഴൂർ സ്മാർട്ട് വില്ലേജ് ഓഫിസ് പണി വേഗത്തിൽ ആക്കണം. പായം വില്ലേജിൽ കംപ്യൂട്ടർ ഉൾപ്പെടെ വാറന്റി കാലഘട്ടത്തിൽ കേടായത് പരിശോധിക്കണം.
ആറളം ചെടിക്കുളത്തെ കൊട്ടാരം ഭൂമി പട്ടയ പ്രശ്‌നം ഉടൻ പരിഹരിക്കണം. ഉളിക്കൽ പഞ്ചായത്ത് വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലിയുടെ ബാറ്ററികൾ ചാർജ് നിൽക്കാതെ ഉള്ള പ്രശ്‌നം വനം വകുപ്പ് പരിഹരിക്കും. കൊട്ടിയൂർ ഉത്സവത്തിനു മുന്നോടിയായി ഇരിട്ടി മുതൽ കൊട്ടിയൂർ വരെ റോഡിനു ഇരുവശവും ഉള്ള കാട് വെട്ടിത്തെളിക്കണം. എടക്കാനത്ത് വാട്ടർ അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചതിനെ തുടർന്നുള്ള പ്രയാസങ്ങൾ വേഗം പരിഹരിക്കണം.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ മാതൃശിശു സംരക്ഷണ ബ്ലോക്ക് പ്രവർത്തനസജ്ജമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി അനുവദിച്ചു തരാൻ ഡിഎംഒ യോടു ആവശ്യപ്പെടും. മഴക്കാലത്ത് ബോയ്‌സ് ടൗൺ റോഡിൽ പാൽച്ചുരത്ത് ഓവുചാൽ അടയുന്ന പ്രശ്‌നം മരാമത്ത് പരിഹരിക്കണം. കേളകം – കൊട്ടിയൂർ സമാന്തര റോഡ് ഗതാഗതയോഗ്യമാക്കണം. ആറളം കരടിമല ഭാഗത്തു ഭൂമിയുടെ ന്യായ വില നിർണയിച്ചതുമായി ബന്ധപ്പെട്ട അപാകത പരിഹരിക്കണം. ആറളം ഫാമിൽ നിന്നു കുടി ഒഴിഞ്ഞവരുടെ പുനരധിവാസ പ്രശ്‌നം പരിഹരിക്കണം. ആറളം പഞ്ചായത്തിൽ റവന്യുവകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള 3 ഏക്കർ ഭൂമി ഇതിനായി ഉപയോഗിക്കാനാകുമോ എന്നു പരിശോധിക്കണം. തില്ലങ്കേരി കിഴക്കോട് കോളനിയിലെ പുറംപോക്ക് ഭൂമി അളന്നു തിരിച്ചു പഞ്ചായത്തിന് ലൈഫ് ഭവന പദ്ധതിക്കു നൽകണം.
മരാമത്ത്, കെഎസ്ഇബി, കെഎസ്ടിപി പ്രതിനിധികൾ യോഗത്തിനു എത്താത്തതു ചർച്ചയായി. തഹസിൽദാർ സി.വി. പ്രകാശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജേഷ് , റോയി നമ്പൂടാകം, സി.ടി. അനീഷ്, പി.ശ്രീമതി, ഡപ്യൂട്ടി തഹസിൽദാർ എ.വി.പത്മാവതി, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ, പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. അശ്വിൻ, കെ.ശ്രീധരൻ, പി.കെ.ജനാർദനൻ, വി.വി.ചന്ദ്രൻ, ഇബ്രാഹിം മുണ്ടേരി, ബാബുരാജ് പായം, പി.സി.രാമകൃഷ്ണൻ, ജോസഫ് ആഞ്ഞിലത്തോപ്പിൽ, ബെന്നിച്ചൻ മഠത്തിനകം, തോമസ് തയ്യിൽ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

Related posts

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!

Aswathi Kottiyoor

കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

Aswathi Kottiyoor

മോഷ്ടിച്ച സ്വര്‍ണം പണമാക്കാൻ യഥാര്‍ത്ഥ വിലാസവും ഫോൺ നമ്പറും നൽകി, പിന്നാലെ പൊലീസെത്തി; കൊലക്കേസിൽ അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox