26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • *ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര മൂന്നാം ഭാഗം
Iritty Kelakam Kottiyoor Peravoor

*ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര മൂന്നാം ഭാഗം

ജില്ലയിലെ സ്കൂളിൽ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താൻ നടത്തിയ സർവേയിൽ 40 ശതമാനം വിദ്യാർഥികളും തങ്ങൾ ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിച്ചു. ഇത് വളരെ സാധാരണ സംഭവമായി കാണാൻ കുട്ടികൾ ശീലിച്ചിരിക്കുന്നു. ഇതു വലിയ അപകടത്തിനു വഴിവയ്ക്കുന്നതാണ് . വീര്യം കൂടിയ ലഹരി വസ്തുക്കൾ വ്യാപകമായി ഇന്നത്തെ സാഹചര്യത്തിൽ പ്രചരിച്ചിരുന്നത് ഇരിട്ടി ചെക്ക്പോസ്റ്റ് മുഖേന നിരവധി ഇത്തരം ലഹരി വസ്തുക്കൾ മലയോര മേഖലയിൽ വ്യാപകമായിട്ടുണ്ട് ഇത്തരം ലഹരി വസ്തുക്കളായ
എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാണ് നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഇവ 36 മണിക്കൂര്‍ ഉന്മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തില്‍പ്പെട്ടത് ആണ്. നാക്കിലും ,ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്‍പ്പം കൂടിപ്പോയാല്‍ തന്നെ ഉപോയാഗിക്കുന്നവര്‍ മരണപ്പെടാന്‍ തന്നെ സാധ്യതയുള്ള അത്ര മാത്രം മാരകമാണ് ഇവയെല്ലാം.കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയില്‍ പുതുവത്സരം പിറന്ന് ഒന്നരമാസം കഴിയുന്നതിനിടെ പോലീസ് നാര്‍ക്കോട്ടിക്ക്സ്പെഷ്യല്‍ ഡ്രൈവില്‍ 128 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ജനുവരി 24 മുതല്‍ ഫെബ്രുവരി നാലുവരെയുള്ള കണക്കാണിത്.മയക്കുമരുന്ന് വേട്ടയ്ക്കായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴില്‍ നര്‍ക്കോട്ടിക്ക് സെല്‍ എസിപിയുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് എന്ന പേരില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ. അതിനാൽ തന്നെ മദ്യം ലഭ്യമല്ലാതെ വന്നതോടെ വൻ വിലയ്ക്ക് വാറ്റ് വിൽപ്പന നടത്തുന്ന നിരവധി സംഘങ്ങളെയാണ് എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ആദ്യ കാലങ്ങളിൽ വാറ്റ് നടത്തിയിരുന്നത് ചെറിയ രീതിയിൽ പറമ്പിലെ വസ്തുക്കൾ ഉപയോഗിച്ച് കാർഷിക വൃത്തിയുടെ ഭാഗമായി ആണെങ്കിൽ ഇന്നത് കേളകം, കൊട്ടിയൂർ, പാലുകാച്ചി മലയോര മേഖലയിലും ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചു വ്യാപകമായി നടക്കുന്നു. വിൽപനയ്ക്കായി കൂടുതലായി നിർമ്മിക്കുമ്പോൾ ലഹരി കൂട്ടാൻ മാരക വസ്തുക്കൾ ചേർക്കുന്നതായാണ് ലഭിക്കുന്ന വിവരം.
വാറ്റും വില്‍പ്പനയും നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പലപ്പോഴും കുറ്റവാളികള്‍ ഓടിപ്പോകുന്നതിനാല്‍ പല കേസുകളിലും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ കഴിയാത്ത സാഹചര്യമുണ്ട്. എന്നാല്‍ നിലവിൽ ഡ്രോണുപയോഗിച്ച്‌ പരിശോധന നടത്തുമ്പോള്‍ മദ്യ നിര്‍മ്മാണവും വില്‍പ്പനയുമെല്ലാം തെളിവ് സഹിതം ലഭിക്കും. ഇത് കേസ് അന്വേഷണത്തിലും കുറ്റപത്ര സമര്‍‌പ്പണത്തിലും നിര്‍ണായകമാകുകയും ചെയ്യും. പ്രദേശത്തെ സ്റ്റുഡിയോകളില്‍ നിന്ന് ഡ്രോണുകള്‍ വാടകയ്ക്കെടുത്താകും പരിശോധന നടത്തുകയെന്ന് ഇൻസ്പെക്ടർ അറിയിച്ചു. തുടരും..

Related posts

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ മൈക്കിള്‍ കെ.മൈക്കിള്‍ ഇന്ത്യാ ഏരിയ വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു

Aswathi Kottiyoor

വൈശാഖോൽസവത്തിനെത്തുന്നവർക്കായി ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം

Aswathi Kottiyoor

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox