24.2 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇ​രി​ട്ടി ടൗ​ൺ കാ​മ​റ​ നി​രീ​ക്ഷ​ണ​ത്തി​ൽ
Iritty

ഇ​രി​ട്ടി ടൗ​ൺ കാ​മ​റ​ നി​രീ​ക്ഷ​ണ​ത്തി​ൽ

​ഇ​രി​ട്ടി ടൗ​ണി​ലെ ഓ​രോ ച​ല​ന​വും ഇ​നി കാ​മ​റ​ക​ൾ പ​ക​ർ​ത്തും. സു​ര​ക്ഷാ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്നി​തി​നു​മാ​യി ടൗ​ണി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഇ​രു​പ​ത് കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ആ​ദ്യ​ദി​വ​സം പ​തി​ന​ഞ്ച് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ം, നോ ​പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടുക, ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​ാരം, പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി​ ഉ​ൾ​പ്പെ​ടെ വി​വി​ധ കേ​സു​ക​ളാ​ണ് ആ​ദ്യ​ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ ബസ് ​സ്റ്റാ​ൻ​ഡ്, മേ​ലെ സ്റ്റാ​ൻ​ഡ്, ഇ​രി​ട്ടി പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ടം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. പ​ഞ്ചേ​രി​മു​ക്ക് ,ത​ന്തോ​ട്, മാ​ട​ത്തി​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും അ​ടു​ത്ത​ദി​വ​സം​ത​ന്നെ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ടൗ​ണി​ലെ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് എ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ സ്റ്റോ​ർ ചെ​യ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യാ​നു​സ​ര​ണം എ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നാ​യി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ടൗ​ണി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കും. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തോ​ടൊ​പ്പം ത​ന്നെ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ന്നാ​ലും കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​മാ​യി മാ​റും.

Related posts

ഭാരതത്തെ വിശ്വഗുരു പദവിയിലെത്തിക്കുക മോദിയുടെ ലക്‌ഷ്യം – മുക്താർ അബ്ബാസ് നഖ്‌വി

Aswathi Kottiyoor

കൂട്ടുപുഴയിൽ പുഴക്കരയിൽ സൂക്ഷിച്ച 192 കുപ്പി കർണ്ണാടക മദ്യം പിടികൂടി ……..

ആനമതിൽ നിർമ്മാണം മരം മുറി പൂർത്തിയായി നിർമ്മാണോദ്‌ഘാടനം 30 ന്.

Aswathi Kottiyoor
WordPress Image Lightbox